കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഇത് തയ്യാറാക്കാനായി ഒന്നര കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത് ,ഓരോ കഷണവും നല്ലതുപോലെ ആഴത്തിൽ വരഞ്ഞു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം, ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ എടുക്കുക, ഓരോ ചിക്കൻ പീസും കോൺഫ്ലോറിൽ നന്നായി ഡിപ്പ് ചെയ്തെടുക്കണം. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം ഓരോ ചിക്കൻ കഷ്ണങ്ങളും ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നന്നായി റോസ്റ്റ് ചെയ്യണം ശേഷം കാൽ കപ്പ് സോയാസോസ് ഒഴിച്ച് കൊടുക്കുക, നന്നായി യോജിപ്പിച്ചതിനുശേഷം കാൽ കപ്പ് വിനഗറും, ഒരു ടേബിൾ സ്പൂൺ മസ്റ്റാർഡ് പേസ്റ്റും, കാൽകപ്പ് ശർക്കരയും ചേർത്തുകൊടുത്തു യോജിപ്പിച്ച് നന്നായി തിളപ്പിക്കണം, ഈ സോസിനെ ഫ്രൈ ചെയ്തു വെച്ച ചിക്കന് മുകളിലേക്ക് ഒഴിക്കുക അല്പം വെളുത്ത എള്ള് കൂടി ചേർത്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes