ക്രിസ്പി പൊട്ടറ്റോ റിങ്ങ്സ്

നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ക്രിസ്പി പൊട്ടറ്റോ റിങ്ങ്സ് റെസിപ്പി

മൂന്നു വലിയ ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറുതായി മുറിച്ചു നന്നായി വേവിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഉടച്ചു ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, തൊണ്ണൂറ് ഗ്രാം കോൺഫ്ലോർ, 30 ഗ്രാം പൊട്ടറ്റോ ഫ്ലോർ, 20 ഗ്രാം സ്പ്രിങ് ഒണിയൻ, 50 ഗ്രാം മൊസാറില്ല ചീസ് ഗ്രേറ്റ് ചെയ്തത്, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക, അല്പം വെള്ളം ചേർത്ത് കൊടുത്ത് യോജിപ്പിച്ച് നല്ല സോഫ്റ്റ് ആയ മാവാക്കി മാറ്റാം, ഇതിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറയ്ക്കണം, ഒരു ബട്ടർ പേപ്പറിന് മുകളിലേക്ക് റൗണ്ട് ഷേപ്പിൽ പ്രസ് ചെയ്ത് ചേർത്തതിനുശേഷം, ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം, പൈപ്പിംഗ് ബാഗിലെ മാവ് മുഴുവൻ ഈ രീതിയിൽ ഫ്രൈ ചെയ്തെടുക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Lee’s