തേങ്ങയും, പാലും കൊണ്ട് അതീവ രുചികരമായ ഹൽവ തയ്യാറാക്കാം
ആദ്യം രണ്ട് കപ്പ് നാളികേരം മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കാം, ശേഷം പാനിൽ നിന്നും മാറ്റാം. ഒരു കപ്പ് പഞ്ചസാര പാനിലേക്ക് ചേർത്ത് ക്യാരമലൈസ് ചെയ്ത് എടുക്കുക, പഞ്ചസാര നന്നായി അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അല്പം പാൽ ഒഴിച്ചു കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം ഒരു ലിറ്റർ പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, നല്ലതുപോലെ തിളയ്ക്കുന്നതുവരെ ഇളക്കി കൊടുക്കണം, ഈ സമയം വറുത്തു വച്ചിരിക്കുന്ന തേങ്ങ ചേർക്കാം, കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം നന്നായി കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർത്തു കൊടുക്കാം, പാത്രത്തിൽ നിന്നും നല്ലതുപോലെ വിട്ടു വരുന്ന പരുവം ആകുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി കൊടുക്കാം,സ്പൂൺ വെച്ച് നല്ലതുപോലെ ടൈറ്റ് ആക്കി സെറ്റ് ചെയ്യണം, ചൂട് നല്ലതുപോലെ പോയതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chef M Afzal