അതീവ രുചിയിൽ ഇളനീർ പായസം തയ്യാറാക്കാം
ഇതിനായി രണ്ടു ഇളനീർ ആണ് എടുക്കേണ്ടത് ,ഇതിന്റെ പൾപ്പ് എടുക്കുക ,ശേഷം പകുതി നല്ലതുപോലെ അരച്ചെടുക്കണം,ബാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചു മാറ്റി വയ്ക്കാം . ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് അര ലിറ്റർ പാൽ ചേർക്കാം, ചെറുതായി അരിഞ്ഞുവെച്ച കരിക്കും ഇതിലേക്ക് ചേർക്കാം, ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കാം, ഇത് നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക, അടുത്തതായി അരച്ചെടുത്ത കരിക്കിന്റെ പൾപ്പ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ,ഇത് നന്നായി തിളയ്ക്കുമ്പോൾ രണ്ട് ടേബിൾ സ്പൂൺ മിൽക്ക്മൈഡ് ചേർക്കാം നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം അര ടീസ്പൂൺ ഏലക്കായ പൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് യോജിപ്പിക്കണം, അവസാനമായി കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്തെടുത്തത് ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KT Tips