മുട്ടയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കിടിലൻ പറാത്ത റോൾ റെസിപ്പി.
ആദ്യം ഇതിനുള്ള പറാത്ത തയ്യാറാക്കാം, അതിനായി രണ്ട് കപ്പ് മൈദ യിലേക്ക് അല്പം ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി മാറ്റിയെടുക്കാം, ശേഷം എണ്ണ പുരട്ടി പരത്തി എടുത്തു മാറ്റിവയ്ക്കാം. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം വെളുത്തുള്ളി അരിഞ്ഞത്, ഒരു സവാള അരിഞ്ഞതും ചേർത്തു കൊടുക്കാം ഇതൊന്നു വാടി വന്നാൽ നീളത്തിലരിഞ്ഞ ക്യാബേജ് ചേർക്കാം, അല്പം ഉപ്പ് ചേർക്കാം ശേഷം മുളക് ചതച്ചത് ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു തവ ചൂടാവാൻ ആയി വച്ച് അതിലേക്ക് പരത്തി വച്ചിരിക്കുന്ന പറാത്ത ചേർത്തുകൊടുക്കാം എണ്ണ പുരട്ടി രണ്ടു സൈഡ് നന്നായി കുക്ക് ചെയ്ത് മാറ്റിവയ്ക്കാം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർക്കണം, ഇതിലേക്ക് അല്പം ഉപ്പും, മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം ഒരു പാൻ ചൂടാക്കി അതിലേക്ക് മുട്ട ഒഴിച്ചു കൊടുക്കുക ഒരു സൈഡിൽ പരാത്ത വെച്ചു കൊടുക്കാം, ശേഷം തിരിച്ചിട്ടു നന്നായി വേവിച്ചെടുക്കണം, മുട്ടയുടെ മുകളിലേക്ക് അല്പം മയോണൈസ് തേച്ചു കൊടുക്കുക, ഇതിനു മുകളിൽ വെജിറ്റബിൾ ഫിലിംങ്ങ് വച്ച് കൊടുത്തു രണ്ടു സൈഡിൽ നിന്നും മടക്കിയെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours Of Food
