രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ. തയ്യാറാക്കി വച്ചിരുന്നാൽ ഏറെനേരം ഫ്രഷ് ആയി ഇരിക്കും. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്.

ചേരുവകൾ

ഉഴുന്ന് -അര കപ്പ്

പച്ചരി -ഒരു കപ്പ്

അവൽ -ഒരു കപ്പ്

ഉലുവ- കാൽ ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

നെയ്യ് / നല്ലെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും, ഉഴുന്നും, ഉലുവയും നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് അവലും കുതിർത്തുവയ്ക്കുക.
എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ ആയി വെക്കുക.പുളിച്ചു പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മെല്ലെ യോജിപ്പിക്കുക.
ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച്, അല്പം നെയ്യോ നല്ലെണ്ണയോ വശങ്ങളിൽ കൂടി ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് ഒരു മിനിറ്റ് വേവിക്കുക.ഈ ദോശ മറിച്ച് ഇടേണ്ട ആവശ്യമില്ല.സാമ്പാറും, മുളക് ചമ്മന്തിയും ,തേങ്ങാചമ്മന്തിയും കൂട്ടി കഴിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സെറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleവെറും 10മിനുട്ടിൽ തയ്യാറാക്കാം അതിസ്വാദിഷ്ടമായ ലഡ്ഡു…. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും
Next articleപത്ത് മിനുട്ടിൽ വെറും 5 ചേരുവകൾ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ് ഉണ്ടാക്കാം