മറ്റ് ധാന്യങ്ങളെ പോലെ അധികം ഉപയോഗിക്കാത്ത ഒരു ധാന്യമാണ് ബാർലി.ഇതിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

ബാർലിയിൽ നാരുകൾ വളരെ കൂടുതലാണ് . തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും , കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ബാർലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ബാർലി കൊണ്ട് രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.

ചേരുവകൾ

1. ഉഴുന്ന് -അര കപ്പ്

2. ബാർലി – ഒരു കപ്പ്

3. വെള്ളം -ആവശ്യത്തിന്

5. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നും ബാർലിയും നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം.ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വെക്കണം.ആവശ്യത്തിന് ഉപ്പു ചേർത്ത് നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. അല്പം നെയ്യ് ചേർത്താൽ നല്ല രുചിയായിരിക്കും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleപുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്
Next articleനല്ല സോഫ്റ്റ് ദോശയും ടേസ്റ്റി ഗാർലിക് ചട്നിയും വളരെ എളുപ്പത്തിൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..