കുട്ടികൾക്കേറെ ഇഷ്ടപ്പെടുന്ന ബൺ ഇനി വീട്ടിലുണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
മൈദ=2cup
പഞ്ചസാര =4tbsp
പാൽ=3/4 cup
ബേക്കിങ് പൗഡർ=1/8 tsp
യീസ്റ്റ്=1&1/2 tsp
ഉപ്പ്=1/4tsp
ബട്ടർ (unsalted)=3tbsp ഉരുക്കിയത്
ക്രീം ചീസ് =60 grm
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഇളം ചൂടു പാലിലേക്ക് 1 tbsp പഞ്ചസാരയും 1&1/2tbsp യീസ്റ്റും ചേർത്ത് 10 മിനിറ്റ് അടച്ചു വെക്കുക.
ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് കപ്പ് മൈദ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ മിക്സ് ആക്കുക. അതിലേക്ക് മെൽറ്റ് ആക്കിയ ബട്ടറും നേരത്തെ മിക്സ് ആക്കി വെച്ച് ബട്ടർ ഈസ്റ്റ് മിക്സ് കൂടി ചേർത്ത് നന്നാക്കി ചപ്പാത്തിക്ക് കുഴക്കുന്ന പോലെ മാവ് കുഴച്ചെടുക്കുക. ഇനി ഇത് അടച്ചുവെച്ച് ഒരു മണിക്കൂർ നമ്മൾ മാവ് പൊങ്ങി വരാൻ വേണ്ടി വയ്ക്കണം.ഒരു മണിക്കൂറിനുശേഷം കുഴച്ചുവെച്ച ഈ മാവിനെ ഒരേ വലിപ്പമുള്ള പീസുകൾ ആയി മുറിച്ച് അത് കൈകൊണ്ട് പരത്തി ഉള്ളിൽ ക്രീം ചീസ് ഫില്ലിങ് വെച്ച് മടക്കി എടുത്തു ബോളുകൾ ആക്കിയെടുക്കുക. ഇനി ഇവയെല്ലാം സ്പ്രിംഗ് ഫോം പാനിൽ ആക്കി മുകളിൽ ഒന്ന് പാലുകൊണ്ട് ബ്രഷ് ചെയ്തു കൊടുത്തശേഷം ചൂടാക്കിയ ഓവനിൽ 170 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്യുക.
ഷുഗർ സിറപ്പ് ഉണ്ടാക്കാൻ
മുക്കാൽ കപ്പ് വെള്ളത്തിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത്. പത്തുമിനിറ്റോളം തിളപ്പിച്ചെടുക്കുക. തണുത്തശേഷം നമ്മൾ ഉണ്ടാക്കി വെച്ച ബണ്ണിനു മുകളിലായി ഒഴിച്ചുകൊടുത്തു നമുക്ക് കഴിക്കാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.