റെഡ് വെൽവെറ്റ് കേക്ക്:
ബട്ടർ – 1/4 cup + 2 tbsp.
പൊടിച്ച പഞ്ചസാര – 1 cup
പുളിക്കാത്ത മോര് – 1 cup
പാല് -1/2 cup ( ആവിശ്യമുണ്ടെങ്കിൽ )
മൈദ – 11 /2 cup
കൊക്കോ പൗഡർ – 1 1/2 tsp
ബേക്കിങ് പൗഡർ – 1 tsp
ബേക്കിങ് സോഡാ – 1/4 tsp
വാനില എസൻസ് – 1 1/2 tsp
റെഡ് ഫുഡ് കളർ
പഞ്ചസാര പാനി:
പഞ്ചസാര – 2 tbsp
വെള്ളം – 1/4 cup
ഫ്രോസ്റ്റിങ്
ക്രീം ചീസ് – 1 cup
പൊടിച്ച പഞ്ചസാര – 1/4 cup
വനില എസൻസ് – 1/2 tsp
വിപ്പിംഗ് ക്രീം – 1/2 cup
ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് ബട്ടർ, പൊടിച്ച പഞ്ചസാര, നന്നായി മിക്സ് അതിനുശേഷം മോരു ചേർത്ത് ഒന്നുകൂടെ നന്നായി മിക്സ് ചെയ്യാൻ വച്ചിട്ട് അതിന്റെ മുകളിലായി അരിപ്പ വച്ചു മൈദ, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ചേർത്ത് അരിച്ചെടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക ശേഷം വനില്ല എസ്സെൻസ് , റെഡ് ഫുഡ് കളർ കൂടി ചേർത്ത് മിക്സ് ചെയ്യാം.ബാറ്റർ ഒരുപാടു കട്ടി ഉണ്ടെങ്കിൽ പാൽ ചേർത്തു ഫോൾഡ് ചെയ്തു കേക്ക് ടിന്നിൽ ഒഴിച്ച് നന്നായി ടാപ് ചെയ്തു 10 mns പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് വച്ചു 40 mns( 30. mns ശേഷം തുറന്നു നോക്കുക ) ബേക്ക് ചെയ്തു എടുക്കുക. കേക്ക് നന്നായി ആറിയ ശേഷം ഇഷ്ടമുള്ള ലയർ ആക്കി മുറിച്ചെടുക്കുക..
ക്രീം ചീസ് ഫ്രോസ്റ്റിങ്ന് ഒരു ബൗൾ ലേക്ക് ബട്ടർ, പൊടിച്ച പഞ്ചസാര, വനില്ല എസ്സെൻസ് ഇട്ടു നന്നായി മിക്സ് ചെയ്തു എടുത്തു അതിലേക്കു വിപ്പിംഗ് ക്രീം ചേർത്തു നന്നായി ഫോൾഡ് ചെയ്തു എടുത്തു തണുപ്പിച്ചെടുക്കുക…
കേക്ക് ബോർഡ്‌ലേക്ക് ആദ്യത്തെ ലയർ കേക്ക് വച്ചു പഞ്ചസാര പാനി ഒഴിച്ച് ക്രീം സ്പ്രെഡ് ചെയ്യുക…. മുകളിലായി രണ്ടാമത്തെ ലയർ വച്ചു മുഴുവൻ കേക്ക് ക്രീം കൊണ്ട് സ്പ്രെഡ് ചെയ്യുക…..കേക്കിൽ നും ആദ്യത്തെ ഒരു ചെറിയ ലയർ മുറിച്ചു മിക്സിയിൽ പൊടിച്ചു അത് കേക്ക് ന്റെ സൈഡ് യിൽ സ്പ്രെഡ് ചെയ്തു…… നിങ്ങൾക്ക് ഇഷ്ടമുള്ള ഡെക്കറേഷൻ ചെയ്തു എടുത്തു… നന്നായി തണുപ്പിച്ചു മുറിച്ചു സെർവ് ചെയ്യാം…..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.