ഈസി ചോക്ലേറ്റ് റെസിപ്പി-HomemadeChocolate

Advertisement

ഈസി ആയിട്ട് ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാനായിട്ടു പറ്റും.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ

കൊക്കോ പൌഡർ – 4 ടേബിൾസ്പൂൺ

മിൽക്ക് പൌഡർ – 4 ടേബിൾസ്പൂൺ

പൗഡേർഡ്‌ ഷുഗർ – 6 ടേബിൾസ്പൂൺ

വെളിച്ചെണ്ണ – 6 ടേബിൾസ്പൂൺ

വാനില എസ്സെൻസ് – 1/2 ടീസ്പൂൺ [optional]

ഉണ്ടാകുന്ന രീതി:

ആദ്യത്തെ മൂന്ന് ചേരുവകൾ നന്നായി അരിച്ചു എടുക്കുക.ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിനു മുകളിൽ ഒരു പാത്രം വെച്ച് എണ്ണയും എസ്സെന്സും ചേർക്കുക.ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി കൂടി ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതു വരെ ഇളക്കുക.ഇനി ഇത് ചോക്ലേറ്റ് മോൾഡിൽ ആക്കി 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.ഈസി ഹോം മെയിഡ് ചോക്ലേറ്റ് തയ്യാർ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.