മണികടല വച്ചു നല്ല സോഫ്റ്റ്‌ & ഹെൽത്തി അപ്പം ഉണ്ടാക്കാം..

ചേരുവകൾ :

മണികടല -1 കപ്പ്‌

പച്ചരി -3/4 കപ്പ്

മട്ട അരി /ചോറ് -1/4 കപ്പ്

നാളികേരം -3 ടേബിൾ സ്പൂൺ

ബേകിങ് സോഡ-1/4 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

കടല ഒരു 8 മണിക്കൂർ കുതർത്തി വക്കുക. അതെ പോലെ തന്നെ പച്ച അരിയും, മട്ട അരിയും കൂടി ഒരു 8 മണിക്കൂർ കുതർത്തി വക്കുക. ചോറ് ആണ് എടുക്കുന്നതെങ്കിൽ അരക്കുമ്പോൾ ചേർത്താൽ മതി.8 മണിക്കൂർ കഴിഞ്ഞു കടല നന്നായി കഴുകി കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് അരിയും, നാളികേരവും അതു പോലെ കുറച്ചു വെള്ളം ചേർത്ത് നല്ല മിനുസമായ് അരച്ചെടുക്കുക. ഒരു പാത്രത്തിൽ അരി അരച്ചതും, കടല അരച്ചതും ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ഉപ്പ്, ബേകിങ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിറ്റ് വക്കുക.അല്ലെങ്കിൽ മാവ് ഒരു 8 to 9 മണിക്കൂർ പൊങ്ങാൻ വക്കുക. എന്നിട്ട് ഉണ്ടക്കിയാലും മതി.ദോശ കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അധികം പരത്താതെ വക്കുക. മുകളിൽ എണ്ണ തുള്ളി ആക്കി അടച്ചു വച്ചു ചുട്ടെടുക്കുക. മറിചിടണ്ട ആവശ്യം ഇല്ല.നല്ല ഹെൽത്തി സോഫ്റ്റ്‌ അപ്പം റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleപാൽ വേണ്ട, ക്രീം വേണ്ട, വെറും 2 തേങ്ങ മതി ഈ ഐസ് ക്രീം ഉണ്ടാകാൻ.
Next articleവീശിയടിക്കണ്ട, അധികം എണ്ണ ഉപയോഗിക്കണ്ട, സോഫ്റ്റ് ആയിട്ടുള്ള ഗാർലിക് പൊറോട്ട റെഡി…