ബിരിയാണി ഇനി അറബിക് സ്റ്റൈലിൽ ഇത് പോലെ ഈസിയും ടേസ്റ്റിയും ആയി ഉണ്ടാക്കി നോക്കൂ

ബിരിയാണി ഇനി അറബിക് സ്റ്റൈലിൽ ഇത് പോലെ ഈസിയും ടേസ്റ്റിയും ആയി ഉണ്ടാക്കി നോക്കൂ.. കിടിലൻ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ അറബിക് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാൻ വീഡിയോ മുഴുവൻ ആയി കാണൂ.

ആദ്യം ബിരിയാണിയിലേക്ക് ഒരു അരപ്പ് റെഡി ആക്കണം.. ഒരു മിക്സിയിലെ ജാറിലേക്ക് 12 വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, അര കപ്പ് മല്ലി ഇല, കാൽ കപ്പ് പുതിനയില ഇത്രയും ചേർത്ത് ഒന്ന് അരച്ചെടുക്കാം..

ഈ അരച്ചത് സ്കിന്നോട് കൂടി വലിയ പീസ് ആക്കി കട്ട്‌ ചെയ്ത ഒരു കിലോ ചിക്കൻലേക്ക് ചേർക്കാം.ഇതിലേക്ക് അര ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, മുക്കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി,കാൽ ടേബിൾ സ്പൂൺ നേക്കാളും കുറവ് മഞ്ഞൾപൊടി ,മുക്കാൽ ടേബിൾ സ്പൂൺ മല്ലി പൊടി,ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടിച്ചത്, ആവിശ്യത്തിന് ഉപ്പ്, ഒരു വലിയ നരങ്ങയുടെ പകുതിയോളം നീര് ഇത്രയും ചേർത് നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം.. ഇത്‌ ഇനി കുറഞ്ഞത് അര മണിക്കൂർ നേരെങ്കിലും റസ്റ്റ്‌ ചെയ്യാൻ വെക്കണം..അടുത്തത് ആയി ഒരു പാൻ ചൂടാക്കി പകുതി നെയ്യും, പകുതി ഓയിലും ഒഴിച്ച് ചൂടായാൽ 4 സബോള നൈസ് ആയി അരിഞ്ഞത് ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. സബോള ഫ്രൈ ചെയ്ത് കഴിഞ്ഞാൽ അണ്ടിപരിപ്പും മുതിരിയും കൂടെ ഫ്രൈ ചെയ്തു എടുക്കാം..

ഇനി ഇതേ നെയ്യിന്റെയും ഓയിൽന്റെയും മിക്സിൽ ചിക്കൻ മൂന്ന് മിനിറ്റ് രണ്ട് വശവും ഒന്ന് ഫ്രൈ ചെയ്യണം..
ഇനി ഇത്‌ലേക്ക് ഒരു ഉരുളന്കിഴങ് കട്ടയ്തത് ചേർക്കാം..ഒപ്പം തന്നെ തീരെ എരിവില്ലാത്ത വലിയ തരം പച്ചമുളക് പകുതി വരെ നീളത്തിൽ കട്ട്‌ ചെയ്തത് അഞ്ചേണ്ണം ചേർക്കാം ..

ചിക്കൻ മേരിനെറ്റ് യ്യാൻ അരച ബാക്കിയുള്ള അരപ്പ് ഇതിലേക്ക് ചേർക്കാം..പിന്നേ ഒരു കപ്പ് തൈരും ഫ്രൈ ചെയ്ത സബോളയിൽ ന്ന് മുക്കാൽ ഭാഗത്തോളവും ഇതിലേക്ക് ചേർക്കാം..ഇനി ഇത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കാം.. എന്നിട്ട് ഒരു 5 മിനിറ്റ് മൂടി വെച് വേവിക്കാം..അതിന് ശേഷം മൂടി തുറന്നു ഒന്ന് കൂടെ ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഇപ്പൊ മസാല റെഡി ആയി.. ഇനി ബിരിയാണി യിലേക്കുള്ള റൈസ് വേവിക്കാം..

അതിനായിട് കുറച്ചു വെള്ളം തിളപ്പിക്കാൻ വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പ്, ഏലക്കായ, കാരിയാമ്പൂ , കറുവ പട്ട, നല്ല ജീരകം ഇത്രയും ചേർത്ത് കൊടുക്കാം.. പിന്നെ ഇതിലേക്ക് വലിയ പച്ചമുളക് അഞ്ചേണ്ണം കൂടെ നടു കീറിയത് ചേർക്കാം.. ഒപ്പം തന്നെ 5 വെളുത്തുള്ളി കൂടെ ചേർക്കാം..

വെള്ളം നന്നായി തിളച്ചു വന്നാൽ കഴുകി അര മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത മൂന്നു കപ്പ് ബസ്മതി അരി ചേർക്കാം.

അരി തൊണ്ണൂർ ശതമാനം വെന്തു വന്നാൽ ഊറ്റാം.. ചിക്കൻ മസാല ബിരിയാണി ധം ഇടാൻ പറ്റിയ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി അതിന് മുകളിൽ ആയിട്ട് വേവിച്ച റൈസ് മുഴുവനും ഇട്ട് കൊടുക്കാം.. അതിന്നു മുകളിൽ ആയി ഒരു നുള്ള് കുങ്കുമപൂ കുറച്ചു വെള്ളത്തിൽ കുതിർത്തത് ഒഴിച്ച് കൊടുക്കാം..ഇനി ബാക്കിയുള്ള സബോള ഫ്രൈ ചെയ്തതും അണ്ടിപരിപ്പും മുന്തിരിയും കൂടെ ഇട്ട് കൊടുത്തതിനു ശേഷം മൂടി വെച്ച് അര മണിക്കൂർ ലോ flame ഇൽ ഒന്ന് ധം ചെയ്തു എടുക്കാം.. അര മണിക്കൂർ നു ശേഷം flame ഓഫാക്കി ഒരു 10 മിനിറ്റ് കൂടെ കഴിഞ്ഞാൽ മൂടി തുറന്നു വിളമ്പാം…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.