നവരാത്രി സമയത്തും, വൈകുന്നേരം ചായയുടെ കൂടെയും ഉണ്ടാക്കുന്ന രണ്ടു മധുര മുള്ള വിഭവങ്ങൾ..

Advertisement

1. വൻപയർ വിളയിച്ചത്

ചേരുവകൾ :

വേവിച്ച വൻപയർ -1 കപ്പ്‌(ഉപ്പ് ഇടാതെ വേവിച്ചത് )ശർക്കര പാനി – 2 ശർക്കര ഉരുക്കിയത് (150 gm ശർക്കര )

നെയ്യ് – 1 ടീസ്പൂൺ

നാളികേരം -1 ചെറിയ കപ്പ്

തയ്യാറാക്കുന്ന വിധം :

ഒരു പാനിൽ ശർക്കര പാനി ഒഴിച്ച് ഒന്ന് കുറുകി (നാരു പരിവത്തിൽ ) ആകുന്ന വരെ ഇളക്കുക. അതിലേക്ക് വേവിച്ച വൻപയർ ഇട്ടു ഇളക്കുക. ശർക്കര മുഴുവൻ വൻപയറിൽ ആയി വരുന്ന വരെ ഡ്രൈ ആക്കി എടുക്കുക. അതിലേക്കു നാളികേരം ഇട്ടു ഇളക്കുക. അവസാനം നെയ്യ് ഒഴിച്ച് ഇളക്കി തീ അണക്കുക.

2. അവൽ വിളയിച്ചത്

ചേരുവകൾ :

അവൽ – 150 ഗ്രാം

നെയ്യ് – 1ടീസ്പൂൺ

ശർക്കര പാനി – 2 ശർക്കരയുടെ (150 ഗ്രാം )

നാളികേരം – 1 കപ്പ്

ഏലക്ക പൊടി – 1/4 ടീസ്പൂൺ

Or

ഏലക്ക ചതച്ചത് – 3 എണ്ണം

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അവൽ ഒരു രണ്ടു മിനിറ്റ് വറക്കുക. അതിലേക്കു ശർക്കര പാനി ഒഴിച്ച് ഇളക്കി വറ്റിച്ചെടുക്കുക. അതിലേക്കു ഏലക്ക പൊടി ഇട്ടു ഇളക്കുക. അതിനു ശേഷം നാളികേരം ഇട്ട് ഒന്ന് നന്നായി ഇളക്കി തീ അണക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നവരാത്രി സ്പെഷ്യൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.