രുചിയേറിയ ബീറ്റ്റൂട്ട് പ ച്ചടി ഉണ്ടാക്കിയാലോ

Advertisement

പച്ചടി രുചിയേറിയ ഒരു തൊടു കറി ആണ്, പച്ചടി എന്നും കിച്ചടി എന്നും കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും പറയപ്പെടുന്നു.എന്റെ നാട്ടില്‍ പച്ചടി എന്നാണ് പറയുന്നത്. അമ്മയുടെ റെസിപി ആണിത്,പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുവാന്‍ കഴിയും.തനിനാടന്‍ രീതിയില്‍ ബീറ്റ്റൂട്ട് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകള്‍

ബീറ്റ്റൂട്ട് – ഇടത്തരം ഒന്ന്

തൈര് – ഒന്നര കപ്പ്‌

പച്ചമുളക് – 3

ജീരകം – ഒരു നുള്ള്

തേങ്ങാ തിരുമ്മിയത്‌ – 1/4 കപ്പ്‌

കടുക് – 1 1/4 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

കറി വേപ്പില – ഒരു കതിര്‍

തയ്യാറാക്കുന്ന വിധം താഴെ നൽകിയ വീഡിയോ കാണുക കൂടുതൽ വീഡിയോകായി യു ട്യൂബ് ചാനൽ സുബ്ക്രൈബ് ചെയുക നിങ്ങളുടെ അപിപ്രയം അറിയിക്കുക .

 


ആദ്യം ബീറ്റ് റൂട്ട് തൊലി ചെത്തി നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ബീറ്റ് റൂട്ട് വേവിയ്കുക.

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി ,വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.

തേങ്ങയും ജീരകവും പച്ചമുളകും   കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും താളിച്ചു  ബീറ്റ്റൂട്ട് കൂടി ചേര്‍ത്തു നന്നായി വഴറ്റുക.ഈ സമയം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.

ഇതിലേക്ക് തേങ്ങാ അരപ്പ്, ചേര്‍ത്തു ഇളക്കുക.ഒന്ന് ചൂടായതിനു ശേഷം തീ അണയ്ക്കുക.
ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.
ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.
ടിപ്സ് :
പച്ചടിയ്ക്കു വെളുത്തുള്ളി ,ഇഞ്ചി,ജീരകം എന്നിവ ചേര്‍ക്കും.പക്ഷെ വെളുത്തുള്ളി രണ്ടു അല്ലിയില്‍ കൂടരുത്.ജീരകവും ഒരു നുള്ള് മതി, ഇവ കൂടിപോയാല്‍ രുചി മാറും.