വാഴ പിണ്ടി /വാഴ തണ്ട് ഇനി കളയണ്ട. അതു വച്ചു ഹെൽത്തി സൂപ്പ് ഉണ്ടാക്കാം..
1. വാഴ പിണ്ടി /വാഴ തണ്ട് – 1 കഷ്ണം
2. വെളുത്തുള്ളി – 3 എണ്ണം
3. സവാള – 1 എണ്ണം
4. സ്വീറ്റ് കോൺ – 1 ചെറിയ കപ്പ്
5. കുരുമുളക് പൊടി
6. കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
7. സ്പ്രിങ് ഒനിയൻ
8. വെണ്ണ – 2 ടേബിൾ സ്പൂൺ
9. ഉപ്പ്
വാഴ പിണ്ടി /തണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ചു വെള്ളത്തിൽ ഇടുക. അതിൽ നിന്ന് നാരു പോലെയുള്ളത് ഒരു കോലിൽ ചുറ്റി ചുറ്റി എടുക്കുക. ഒരു പ്രഷർ കുക്കറിൽ വാഴ പിണ്ടി /തണ്ട് , വെളുത്തുള്ളി, സവാള എന്നിവ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് 4 വിസിൽ വരുന്ന വരെ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ നന്നായി അരക്കുക. അതിനു ശേഷം അരിപ്പ വച്ചു അരിച്ചു അതിന്റെ സൂപ്പ് മാത്രം എടുക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി അതിലേക്കു സൂപ്പ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി ഇട്ട് ഒന്ന് തിളപ്പിക്കുക. അതിലേക്കു സ്വീറ്റ് കോൺ ഇട്ട് ഒന്ന് തിളപ്പിക്കുക അതിലേക്കു 1/4 ഗ്ലാസ് വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് നന്നായി ഇളക്കുക. ഒന്ന് കുറുകി വന്നാൽ സ്പ്രിങ് ഒനിയൻ ഇട്ട് തീ അണക്കുക. ചൂടോടു കൂടി സെർവ് ചെയാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി സൂപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.