രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകിട്ടത്തെ ചായക്ക് കഴിക്കാൻ വളരെ ടേസ്റ്റ് ഉള്ള ഒരു പലഹാരം ആണ് സേമിയ അട. കുറഞ്ഞ ചേരുവകൾ കൊണ്ട് അടിപൊളി ടേസ്റ്റി സേമിയ അട ഉണ്ടാക്കാം. അട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
1 കപ്പ് വറുക്കാത്ത സേമിയ ആണ് വേണ്ടത്. ഒരു പാനിൽ കുറച്ച് വെള്ളം എടുത്ത് സ്റ്റൗ വെച്ച് കൊടുക്കാം. അതിലേക്ക് കുറച്ച് നെയ് ചേർക്കാം. സേമിയ വെന്തു വരുമ്പോൾ തമ്മിൽ ഒട്ടിപിടിക്കത്തിരിക്കൻ വേണ്ടി ആണ് ചേർക്കുന്നത്. വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് സേമിയ ചേർത്ത് കൊടുക്കാം. വെന്തു കഴിഞ്ഞാൽ അരിപ്പയിൽ അരിച്ചെടുത്ത് അതിലേക്ക് പച്ച വെളളം ഒഴിച്ച് മിക്സ് ചെയ്യുക. സേമിയ തയ്യാറായിട്ടുണ്ട്. മാറ്റി വെക്കാം. അടുത്തതായി ഒരു പാൻ സ്റ്റൗ വെച്ച് അതിലേക്ക് നെയ് ചേർക്കാം. അണ്ടിപരിപ്പും , മുന്തിരിയും ചേർക്കാം. ഫ്രൈ ചെയ്തെടു്കുക. അതിലേക്ക് 2 നേന്ത്ര പഴം നുറുക്കിയത് ചേർക്കാം. വഴറ്റുക. 1/2 കപ്പ് തേങ്ങ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. പഞ്ചസാര ചേർത്ത് ഇളക്കി എടുക്കുക. പഞ്ചസാര പകരം ശർക്കര ചേർക്കാം. സേമിയ കൂടി ചേർത്ത് ഇളക്കി എടുക്കുക. ഒരു ഇലയിൽ സേമിയ കൂട്ട് ചേർത്ത് മടക്കി ആവിയിൽ വെച്ച് കൊടുക്കാം. 10 min വേവിച്ച് എടുക്കാം. സേമിയ അട റെഡി. ചൂട് ചായക്ക് ഒപ്പം കഴിക്കാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.