ചിക്കനും ഓട്സും ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഹെൽത്തിയും ടേസ്റ്റിയും ആയ നല്ല കിടിലൻ അലീസ ഈസി ആയി ഉണ്ടാക്കാം.. വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.
ഒരു കിലോ ചിക്കൻലേക്ക് ഒരു കുടം വെളുത്തുള്ളി, ഒരു ചെറിയ സബോള നൈസ് ആയി അരിഞ്ഞത്, ഒരു ഏലക്കായ, ചെറിയ ഒരു കഷ്ണം പട്ട, കാരിയാമ്പൂ ഇവ ചേർത്ത് കൊടുക്കാം..
ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ചിക്കൻ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവുംചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം മൂടി വെച്ച് ചിക്കൻ നന്നായി വേവിക്കാം..
ചിക്കൻ നല്ല പോലെ വെന്ത് വന്നാൽ flame ഓഫാക്കാം..
അടുത്തത് ആയി ചിക്കൻ വേവിച്ച വെള്ളം ഊറ്റി എടുക്കാം..
ഒരുപാത്രത്തിൽ രണ്ട് കപ്പ് ഓട്സ് എടുക്കാം.. ഇതിലേക്ക് ചിക്കൻ വേവിക്കാൻ ഉപയോഗിച്ച വെള്ളം ചേർത്ത് കൊടുക്കണം .. അതിന്റെ കൂടെ രണ്ട് കപ്പ് നല്ല കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് കൊടുക്കാം..
ഓട്സ് വേവുന്ന സമയം കൊണ്ട് ചിക്കനിലെ എല്ല് കളഞ്ഞു എടുത് ചിക്കൻ ഒന്ന് പൊടിച്ചു എടുക്കാം.. ഓട്സ് അത്യാവശ്യം വെന്ത് വന്നാൽ അതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിചതിനു ശേഷം flame ഓഫാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം.. നെയ്യ് ചൂടായാൽ നൈസ് ആയി അരിഞ്ഞ ചുവന്നുള്ളി ചേർക്കാം.. ചുവനുള്ളി നന്നായി മൊരിഞ്ഞു വന്നാൽ നമുക്ക് ഇത് അലീസയിലേക്ക് ചേർത്ത് കൊടുക്കാം.. നല്ല പോലെ ഒന്ന് മിക്സ് ആക്കിയതിന് ശേഷം വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ അലീസ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.