എല്ലാവർക്കും നമസ്കാരം 🙏🙏 ഇന്ന് ഞാൻ കൊണ്ടുവന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടേസ്റ്റി ആയ ഒരു ഐറ്റം ആണ്.. മുട്ട ഇഡലി ( Egg idly )

മുട്ട ഇഡലി ( Egg idly )തയ്യാറാക്കുന്ന വിധം :-
മുട്ട ഇഡലിന്ന്‌ കേൾക്കുമ്പോൾ ഇഡലി മാവൊന്നും ഉപയോഗിക്കുന്നില്ലാട്ടോ. ഏറ്റവും ആദ്യം നമുക്ക് ഇഡലി തട്ടിലെ കുഴി കുണ്ടുള്ളതാണെങ്കിൽ നാല് കുഴിയിൽ എണ്ണ തടവി ഓരോന്നിലും ഓരോരോ മുട്ട ഒഴിച്ചുകൊടുക്കുക. എന്നിട്ട് അത് ഒരു 10 മിനുട്ട് സ്റ്റീം ചെയ്യുക.നമ്മൾ ഇഡലി ഉണ്ടാക്കുന്നപോലെ. ഇഡലിടെ കുഴി കുണ്ടില്ലെങ്ങിൽ നിങ്ങൾ 4 ചെറിയ ചെറിയ ബൗൾ എടുത്തു അതിൽ എണ്ണ തടവി മുട്ട ഒഴിച്ച് കൊടുത്തു അത് ഇഡലി തട്ടിന്റെ ഓരോരോ കുഴികളിലും വച്ച് സ്റ്റീം ചെയ്തെടുത്തലും മതി. എന്റെ ഇഡ്‌ലിത്തട്ട് കുണ്ടില്ലാത്ത കാരണം ഞാൻ ബൗളിൽ ഒഴിച്ച് സ്റ്റീം കൊടുക്കാനു ചെയ്തത്. 10 മിനിറ്റിനുശേഷം നമുക്ക് നടുവിൽ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കാം. ക്ലിയർ ആയിപോരുന്നു എങ്കിൽ കറക്റ്റായി വെന്തു കാണും. അല്ലെങ്കിൽ എക്സ്ട്രാ 2 മിനുട്ട് കൂടി വച്ചാൽ മതി. ഇനി നമുക്കിത് തണുത്തതിനുശേഷം അരികിൽ കൂടി ഒരു സ്പൂണോ, കത്തിയോ ഉപയോഗിച്ച് മുട്ട ഇഡലി ഒരു പാത്രത്തിലേക്ക് മാറ്റി വക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ഇഡലി ( Egg idly ) ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്