പഴം കൊണ്ട് ടേസ്റ്റി ആയ ഒരു പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ

സൽക്കരങ്ങളിലും , വൈകുന്നേരം ചായക്ക് വളരെ നല്ലൊരു പലഹാരം ആണ് പഴം നിറച്ചത്. പഴം നിറച്ച് പൊരിച്ചത്‌കൊണ്ട് കഴിക്കാൻ വളരെ ടേസ്റ്റി ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1 പാനിൽ 1 tsp നെയ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്ക മുന്തിരിയും , അണ്ടിപരിപ്പും ചേർത്ത് വഴറ്റി എടുക്കാം. അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി എടുക്കാം. 3/4 tbsp പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ച് ഏലക്കാ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. ഫില്ലിംഗ് റെഡി ആയിട്ടുണ്ട്. 1/2 കപ്പ് മൈദ 1 പാത്രത്തിലേക്ക് എടുക്കാം. അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് വെള്ളം കൂടി ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കാം. പഴുത്ത പഴം എടുത്ത് അതിന്റെ 2 വശം കട്ട് ചെയ്ത് എടുക്കാം. തോളിയോട് കൂടി തന്നെ പഴം കഴുകി തുടച്ച് എടുക്കാം.

പഴത്തിന്റെ 2 ഭാഗം ചെറുതായി കത്തി കൊണ്ട് കട്ട് ചെയ്തു കൊടുക്കാം. അതിനുള്ളിലേക്ക് ഫില്ലിംഗ് നിറച്ച് കൊടുക്കാം. അതിനു ശേഷം പഴത്തിന്റെ തൊലി കളഞ്ഞ് എടുക്കാം.തയ്യാറാക്കി വച്ച മൈദ മാവ് നൈസ് ആയി പരത്തി പഴം അതിലേക്ക് വച്ച് പഴം കവർ ആയി വരുന്ന പോലെ എടുക്കണം. ഒരു പാനിൽ എണ്ണ അല്ലെങ്കിൽ നെയ് ഏതെങ്കിലും 1 ഒഴിച്ച് ഇത് ഫ്രൈ ചെയ്യുക. ഗോൾഡൺ കളർ ആയതിനു ശേഷം എണ്ണയിൽ നിന്നും എടുക്കാം. പഴം നിറച്ചത് പൊരിച്ചത് റെഡി. പഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ തീർച്ചയായും ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.