സാബൂനരി ഉണ്ടെങ്കിൽ കുറുമുറെ കഴിക്കാൻ നല്ലൊരു ഈസി നാല്മണി പലഹാരം ഉണ്ടാക്കാം

സാബൂനരി ഉണ്ടെങ്കിൽ കുറുമുറെ കഴിക്കാൻ നല്ലൊരു ഈസി നാല്മണി പലഹാരം ഉണ്ടാക്കാം..
വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ
ഒന്നര കപ്പ് സാബൂനരി കഴുകി വൃത്തിയാക്കി അതിലേക്ക് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ ആയി വെക്കാം..

ഇതിലേക്ക് രണ്ടു മീഡിയം സൈസുള്ള ഉരുളന്കിഴങ് പുഴുങ്ങിയതിന് ശേഷം ഗ്രേറ്റ് ചെയ്തത്, കാൽ കപ്പ് റോസ്റ്റ് ചെയ്തതിന്നു ശേഷം ക്രഷ് ചെയ്തെടുത്ത കപ്പലണ്ടി (നിലകടല ) കുറച്ചു മല്ലി ഇല അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക്, രണ്ടു ചിക്കൻ സ്റ്റോക്ക് ക്യൂബ് പൊടിച്ചത്, മൂന്ന് ടേബിൾ സ്പൂൺ അരിപൊടി, അര ടേബിൾ സ്പൂൺ കശ്‍മീരി ചില്ലി പൗഡർ, ആവിശ്യത്തിന് ഉപ്പ് ഇവ എല്ലാം ചേർത്ത് കൈ കൊണ്ട് നല്ല പോലെ ഒന്ന് കുഴച്ചെടുക്കാം..

ഇത്‌ ഇനി ഒന്നെങ്കിൽ ഇഷ്ടം ഉള്ള ഷേപ്പ് ആക്കി ഫ്രൈ ചെയ്ത് എടുക്കാം.. അല്ലെങ്കിൽ കൈ കൊണ്ട് വെറുത നുള്ളി ഇട്ടും ഫ്രൈ ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാല്മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.