പിങ്ക് പാലട പ്രഥമൻ
അരി അട ചെറുത് 200 ഗ്രാം
പാൽ 1 ലിറ്റർ
പഞ്ചസാര 1/2കപ്പ് +ക്യാരമേൽ ചെയ്യാൻ 1/2 കപ്പ്
മിൽക്ക് മെയ്ഡ് 2 ടീസ്പൂൺ (മധുരം വേണമെങ്കിൽ കൂടുതൽ ചേർക്കാം )
ഏലക്ക 2 എണ്ണം
ഉപ്പ് 1 നുള്ള്
ഉണ്ടാകുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. (അട മുങ്ങാനുള്ള വെള്ളം ). തിളക്കുമ്പോൾ അതിലേക്കു അട ഇട്ടു തീ ഓഫ് ചെയ്തു 1/2 മണിക്കൂർ മൂടി വെക്കുക. പാൽ നന്നായി തിളപ്പിക്കുക. ഏകദേശം 3/4 ലിറ്റർ ആകണം. പഞ്ചസാര 1/2 കപ്പ് ഇട്ടു കൊടുക്കുക. വേറെ ഒരു പാത്രത്തിൽ 1/2 കപ്പ് പഞ്ചസാര ക്യാരമേൽ ചെയുക.ബ്രൗൺ കളർ ആകുമ്പോൾ വേവിച്ചു വെച്ച അട അരിച്ചു ക്യാരമേൽ സിറ പ്പിലേക്കു ഇട്ടു നന്നായി മിക്സ് ചെയുക. അതിനു ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്കു ഇട്ടു നന്നായി മിക്സ് ചെയ്തു ഏലക്ക, ഉപ്പുo കൂടെ ഇട്ടു നന്നായി കുറുക്കുന്നത് വരെ തിളപ്പിക്കുക. പായസം തയാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും പിങ്ക് പാലട പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.