Tomato Rice.. തക്കാളി സാദം വളരെ എളുപ്പത്തിൽ നിമിഷനേരം കൊണ്ട് ഉണ്ടാക്കി എടുക്കാവുന്ന ഒരു ചോറാണ് ട്ടോ… കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാവുന്ന ഒരു ഹെൽത്തി റൈസ് ആണിത്..
വേറെ കറികളൊന്നും ഇല്ലെങ്കിൽ തന്നെയും നല്ല ടെസ്റ്റോടകൂടി കഴിക്കാവുന്ന ഒരു റൈസ് ആണിത്😋👌
ഇനി നമുക്ക് ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നു നോക്കാം.
ഇതിലേക്ക് വേണ്ട സാധനങ്ങൾ:-
ബസ്മതി അരി – 2 കപ്പ്
ചൂടുവെള്ളം – 4 കപ്പ്
സവാള – 1 വലുത്
പൊട്ട് കടല – 2 ടേബിൾസ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടേബിൾസ്പൂൺ
ഉണക്കമുളക് – 2
പച്ചമുളക് എണ്ണം – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
തക്കാളി – 3
വേപ്പില – 3 തണ്ട്
മസാല പൊടികൾ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഉണക്കമുളക് കുത്തി പൊടിച്ചത് – 1 ടീസ്പൂൺ
ഗരം മസാല -1/4ടീസ്പൂൺ
ഉപ്പ്
ഉണ്ടാക്കുന്ന വിധം :-
ആദ്യമായി പാകം ചെയ്യാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് സവാള ഇട്ട് വഴറ്റുക, പിന്നീട് ഇതിലേക്ക് പൊട്ടുകടല ഉഴുന്നുപരിപ്പ് ഉണക്കമുളക്, എല്ലാം ചേർത്ത് നന്നായി വഴറ്റുക.. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി എല്ലാം ചേർത്ത് വഴറ്റുക.. അതിനുശേഷം മസാല പൊടികൾ ഇട്ടു കൊടുക്കുക.. ശേഷം അരി ഇട്ടു കൊടുക്കുക.. ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക, പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.. അടച്ചുവച്ച് പാകം ചെയ്യുക. ഇത് പെട്ടെന്ന് പാകം ആകുന്നതാണ്.. അവസാനമായി വേവിച്ച് വെളുത്ത കടല ( ഇഷ്ടമാണെങ്കിൽ മാത്രം), മല്ലിയില എല്ലാം ചേർത്ത് അലങ്കരിക്കാം.. നമ്മുടെ അടിപൊളി തക്കാളി സാദം ഇവിടെ റെഡിയായിട്ടുണ്ട്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി സാദം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribeചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
