മുട്ടസുര്‍ക്കയും അഹ്‌ലവും

Advertisement

അഥിതികളെ സല്‍ക്കരിക്കുന്നവരില്‍ മലബാറുക്കാര്‍ ഒരു പടി മുന്‍പിലാണ്‌ അതുകൊണ്ട്‌ പലഹാരങ്ങളുടെ നാടായാണ്‌ മലബാറിനെ അറിയപ്പെടുന്നത്‌.. മൊഞ്ചുള്ള ഇശലുകള്‍ മാപ്പിളപ്പാട്ടിന്റെ മനോഹാരിതകൂട്ടുന്നതോടൊപ്പം പുതുമണവാളനെ തീറ്റിക്കുന്ന അമ്മായിമ്മയുടെ പാട്ടുകളില്‍ നൂറ്റി ഒന്ന് തരം പലഹാരങ്ങള്‍ നിരത്തിവെച്ച്‌ ..പുതിയാപ്ല സല്‍ക്കാരം … പുതിയാപ്ലസല്‍ക്കാരത്തില്‍ മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരും ക്കോഴിക്കോടും പൊന്നാനിയും ഹൃദ്യമായൊരു ബന്ധമുണ്ട്‌.. സമാനമായ സംസ്ക്കാരവും വെച്ച്‌ പുലര്‍ത്തുന്നു.. ഇപ്പോള്‍ വളരെ കുറവാണെങ്കിലും ഇവിടെങ്ങളില്‍ പെണ്ണുവീട്ടുകളിലാണ്‌ ചെക്കന്റെ പൊറുതി..കല്യാണം കഴിഞ്ഞ്‌ നാല്‍പ്പത്‌ ദിവസം . കാലത്ത്‌ നേരിയ അരിപത്തിരിയും മട്ടന്‍ കുറുമയും, ക്കോഴി പൊരിച്ചതും, ഉച്ചക്ക്‌ നെയ്ചോറ്‌, രാത്രി പത്തിരിം ക്കോഴിയും, ഇടക്കിടെ ചായയുടെ കൂടെ.. ക്കോഴിയട, അമ്പായത്തിന്റെട, പൂവപ്പം, ബിസ്കറ്റപ്പം, റവക്കേക്ക്‌, ചിറട്ടിമാല, മുട്ടമാല,മുട്ടസുര്‍ക്ക,അല്ലാഹു അഹ്‌ലം, വായക്കട (ഉന്നകായ)കിടുത, പഴം നിറച്ചത്‌, ചുക്കപ്പം, അങ്ങനെ നീളുന്ന ഒത്തിരി പലഹാരങ്ങല്‍ .. ഇനി നമ്മുക്ക്‌ അഗ്രജന്‍ ഉണ്ടാക്കിയ മുട്ടമാലയുടെ തുടര്‍ച്ചയായ മുട്ടസുര്‍ക്കയും അല്ലാഹു അഹ്‌ലവും എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം..

അഗ്രജന്റെ മുട്ടമാല ഉണ്ടാക്കുന്ന വിധം കൊള്ളാം ഒരു കാര്യം കൂടി ചെയ്തിട്ടില്ലെങ്കില്‍ ഒരു പക്ഷെ മുട്ടമാല ഉണ്ടാകില കുഴഞ്ഞമാല ഉണ്ടാകൂ…. വെളുത്ത ഉണ്ണിയും മഞ്ഞ ഉണ്ണിയും വേര്‍ത്തിരിച്ചതിന്‌ ശേഷം, മഞ്ഞ ഉണ്ണിയെ ആവരണം ചെയ്തിരിക്കുന്ന നേര്‍ത്ത പാട വളരെ സൂക്ഷ്മതയോടെ എടുത്ത്‌ മാറ്റണം.. അല്ലെങ്കില്‍ മഞ്ഞ ഉണ്ണി അടിച്ച്‌ മുട്ടത്തോടിന്റെ ചെറിയ സുഷിരത്തിലൂടെ ചെറിയ നൂലായിവരില്ല… ഈ പാട തടസ്സം ചെയ്യും.. പിന്നെ മറ്റൊരു കാര്യം ചൂടായ സിറപ്പില്‍ വെച്ച്‌ മുട്ട നൂലായി ഒഴിച്ചതിന്‌ ശേഷം വീണ്ടും ചൂടാക്കേണ്ട അവശ്യം ഇല്ല .. സിറപ്പിലെ ചൂടില്‍ മുട്ടമാല ശരിയാവും ..
ബാക്കി വരുന്ന വെള്ള ഉണ്ണി കൊണ്ട്‌ ഉണ്ടാക്കുന്ന പലഹാരമാണ്‌ മുട്ട സുര്‍ക്ക
ഉണ്ടാക്കുന്ന വിധം..പത്ത്‌ ക്കോഴിമുട്ടയുടെ വെളുത്ത ഉണ്ണിക്ക്‌ അഞ്ച്‌ ഗ്രാം ഏലക്കായ്‌, രണ്ട്‌ കരയാമ്പൂ, അമ്പത്‌ ഗ്രാം അണ്ടിപ്പരിപ്പ്‌, അമ്പത്ഗ്രാം ഉണക്ക മുന്തിരി, നൂര്‍ ഗ്രാം പഞ്ചസാര എല്ലാം ഇതില്‍ മിക്സ്‌ ചെയ്ത്‌ .. ഒരു ചെറിയ പാത്രത്തില്‍ , ഈ പാത്രം അതിനേക്കാല്‍ വലിപ്പമുള്ള മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത്‌ അതില്‍ കലക്കിയ മുട്ട ഒഴിച്ച പാത്രം ഇറക്കി വെയ്ക്കുക , പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു ക്കാര്യം മുട്ട ഒഴിച്ച പാത്രം ഇളകി തൂവി പോവരുത്‌, മുട്ട ഉള്ള പാത്രം അലുമിനിയം ഫോയില്‍ കൊണ്ട്‌ മൂടണം, വലിയപത്രം മറ്റൊരു പാത്രം കൊണ്ടും മൂടണം, വളരെ സിമ്പില്‍ ആയ ഒരു കാര്യമാണിത്‌, അരമണിക്കൂര്‍ കഴിഞ്ഞ്‌ തുറന്ന് തണുപ്പിച്ച്‌, മറ്റൊരു പാത്രത്തിലാക്കി ചെറിയ കഷണങ്ങളാക്കി കഴിക്കുക, ————-മുട്ടമാല ഉണ്ടാക്കി അവശേഷിക്കുന്ന പഞ്ചസാര സിറപ്പ്‌ ഉപയോഗിച്ച്‌ സര്‍ബ്ബത്ത്‌ ഉണ്ടാക്കുകയോ അല്ലെങ്കില്‍ മറ്റൊരു പലഹാരമായ, അല്ലാഹു അഹ്‌ലം എന്ന പലഹാരം ഉണ്ടാക്കാം. അതെങ്ങിനെ ഉണ്ടാക്കമെന്ന് പറയാം..

വേണ്ട സാധനങ്ങള്‍….
ക്കോഴിമുട്ട പത്തണ്ണം
മൈദ ഇരുനൂറ്‌ ഗ്രാം
തേങ്ങ ഒരെണ്ണം
അണ്ടിപ്പരിപ്പ്‌ അമ്പത്‌ ഗ്രാം.
ഉണക്ക മുന്തിരി അമ്പത്‌ ഗ്രാം.
നെയ്യ്‌ നൂറ്‌ ഗ്രാം.
ഏലക്കായ്‌ പത്ത്‌ എണ്ണം.
ഗ്രാമ്പു അഞ്ച്‌.
പഞ്ചസാര നൂറ്‌ ഗ്രാം
ഉപ്പ്‌ ഒരല്‍പ്പം.
തയ്യാറാക്കുന്ന വിധം..

പത്ത്‌ ക്കോഴിമുട്ടയില്‍ നിന്ന് അഞ്ചെണ്ണമെടുത്ത്‌ മൈടയില്‍ മിക്സ്‌ ചെയ്യുക, വെള്ളം ചേര്‍ക്കരുത്‌ ഒരല്‍പ്പം ഉപ്പ്‌ ചേര്‍ക്കാം, നന്നായി കുറികയതിന്‌ ശേഷം വലിയ ഫ്രൈപാനില്‍ വലിയ ദോശ ഉണ്ടാക്കി വെയ്ക്കുക.
ചീനചട്ടിയില്‍ നെയ്യ്‌ ചൂടാക്കി അതിലേക്ക്‌ തേങ്ങയും പഞ്ചസാരയും അണ്ടിപരിപ്പും മുന്തിരിയും ഏല,ഗ്രാമ്പു എന്നിവ ഇട്ട്‌ ചൂടാക്കുക , ചൂടായി വരുമ്പോള്‍ ബാക്കിയുള്ള അഞ്ച്‌ മുട്ട അതിലേക്ക്‌ ഒഴിക്കുക.. എല്ലാം നന്നായി മിക്സ്‌ ചെയ്ത്‌ ചെറിയ ചൂടില്‍ അഞ്ച്‌ മിനുട്ട്‌ നേരം ഇളക്കുക.. എന്നതിന്‌ ശേഷം വാങ്ങി വെയ്ക്കുക.ഇനി ഒരു ദോശയെടുത്ത്‌ അതില്‍ രണ്ട്‌ കപ്പ്‌ തേങ്ങമിക്സ്‌ വെച്ച്‌ സ്റ്റഫ്‌ ചെയ്യുക, വളരെ വലുപ്പം ഉണ്ടാകുമിത്‌, ഇതിനെ നാലായി മുറിച്ച്‌ അതിലേക്ക്‌ പഞ്ചസാര സിറപ്പ്‌ (പാനി) ഒഴിക്കുക.. പിന്നെ കഴിക്കുക
—————————————————–
മുട്ടസുര്‍ക്കയുടെ മുകളിലാണ്‌ മുട്ട മാല വെയ്ക്കേണ്ടത്‌ .. കാണാനും ഭംഗിയുണ്ടാകും തിന്നാനും രുചിയുണ്ടാകും … ഈ മൂന്നും നല്ല മധുരമുള്ള പലഹാരങ്ങളാണ്‌..
#muttamaala #muttasurka #sweet #dish #calicut #tasty #delicious