ഇന്ന് നമുക്ക് സ്വാദിഷ്ടമായ മൂന്നുതരം മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കി എടുക്കാം . ആദ്യം മീന്‍ മസാല ഉണ്ടാക്കാം.
മീന്‍ മസാല
============
1.മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത്-അരകിലോ
2.മുളക് പൊചി-ഒരു ഡിസേര്‍ഡ് സ്പൂണ്‍
കുരുമുളക്-കാല്‍ ടീസ്പൂണ്‍
കടുക്-അരക്കാല്‍ ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍
വെളുത്തുള്ളി-3അല്ലി
ഇഞ്ചി-ഒരു കഷ്ണം
ഉപ്പ് -പാകത്തിന്
പാചകരീതി-
രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മീനില്‍ ഈ മസാല പുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ അരപ്പു പുരട്ടി വെച്ചിരിക്കുന്ന മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ ഇരുവശവും മൂപ്പിച്ചെടുക്കുക. ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.
മീന്‍ തോരന്‍
=============
1.മീന്‍ വൃത്തിയാക്കി മുറിച്ച് കഴുകി പാകത്തിന് കൊടുമ്പുളിയും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തു വേവിച്ച് മുള്ള നീക്കി പൊടിച്ചത്.-2കപ്പ്
2.മീന്‍ വേവിച്ച വെള്ളം വറ്റിച്ചത്-കാല്‍കപ്പ്
3.തിരുമ്മിയ തേങ്ങ-അരകപ്പ്
പച്ചമുളക്-ഒന്ന്
വെളുത്തുള്ളിയല്ലി-3
ഇഞ്ചി-ഒരുചെറിയ കഷ്ണം
4.എണ്ണ-കാല്‍കപ്പ്
5.കടുക്-അരടീസ്പൂണ്
അരി-2ടീസ്പൂണ്‍
6.സവാള പൊടിയായി കൊത്തിയരിഞ്ഞത്-അരകപ്പ്
ഉണക്ക മുളക്-2
കറിവേപ്പില-ഒരുതണ്ട്
ഉപ്പ്-പാകത്തിന്
തയ്യാറാക്കേണ്ട വിധം
പച്ചമുളക്,വെളുത്തുള്ളിയല്ലി,ഇഞ്ചി,തേങ്ങ ഇവ തോരന്റെ പാകത്തില്‍ അരച്ചെടുക്കുക.മീന്‍ പൊടിച്ചത് ചാറുതളിച്ച് അടുപ്പില്‍ വെക്കുക.ചൂടാകുമ്പോള്‍ അരപ്പുനടുക്കു വെച്ച് ബാക്കി പൊടിച്ച മീന്‍ കൊണ്ട് മൂടി പാത്രം മൂടി ആവി വരുമ്പോള്‍ തവിക്കണ കൊണ്ട് കുഴയാതെ ഇളക്കി തോര്‍ത്തി എടുക്കുക. ചൂടായഎണ്ണയില്‍ കടുകിട്ടു പൊട്ടിയാലുടന്‍ അരിയിടുക. നല്ലതു പോലെ പൊരിഞ്ഞു വരണം. ഇതില്‍ സവാള ചേര്‍ത്തു വഴിറ്റി ഇളം ചുവപ്പു നിറമാകുമ്പോള്‍ മുളക് കറിവേപ്പില ഇവ ഇട്ട് മൂപ്പിക്കുക.മീന്‍ തോരന്‍ കുടഞ്ഞിട്ടു തോര്‍ത്തി എടുത്ത് ചൂടോടെ ഉപയോഗിക്കുക.
ചെമ്മീന്‍ ഉണ്ട
=============
ചേരുവകള്‍
പൊരിച്ച ചെമ്മീന്‍ 200 ഗ്രാം
വലിയ ഉള്ളി 2
പച്ചമുളക് 4
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് 1 ടീസ്പൂണ്‍
മുളക്‌പൊടി1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി1 നുള്ള്
പെരുഞ്ചീരകം പൊടിച്ചത് 1 നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത് കുറച്ച്
തേങ്ങ ചിരവിയത് 1/2 കപ്പ്
വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക.
അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.