ഇന്ന് നമുക്ക് വീട്ടില്‍ എങ്ങിനെയാണ് ബിസ്ക്കറ്റ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം ..വളരെ ഈസിയായി മായം ചേര്‍ക്കാത്ത നല്ല ഗുണമേന്മയുള്ള ബിസ്ക്കറ്റ് തയ്യാറാക്കി എടുക്കാം ..കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്നതാണ് ബിസ്ക്കറ്റ് ..മസാല ബിസ്ക്കറ്റും , കടല ബിസ്ക്കറ്റും ആണ് ഉണ്ടാക്കുന്നത്..ആദ്യം മസാല ബിസ്ക്കറ്റ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മൈദ 500 ഗ്രാം
ഡാള്‍ഡ 100 ഗ്രാം
പഞ്ചസാര 100 ഗ്രാം
മുളക്‌പൊടി ഒരു ടീസ്പൂണ്‍
സവാളപൊടിയാക്കിയരിഞ്ഞത് ഒന്ന്
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
എള്ള് ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി ഒരുനുള്ള്
വെളുത്തുള്ളി ഉടച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ബേക്കിങ് പൗഡര്‍ഒരുനുള്ള്
പച്ചമുളക് അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ടയുടെ വെള്ള രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
തയ്യാറാക്കുന്നവിധം:
വെളുത്തുള്ളി ഉടച്ചത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് താളിച്ചെടുക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍, മുളക്‌പൊടി, അണ്ടിപ്പരിപ്പ് പൊട്ട്, എള്ള്, കുരുമുളക്‌പൊടി, കറിവേപ്പില അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക അതിലേക്ക് നേരത്തേ താളിച്ചുവെച്ച സവാളക്കൂട്ട് ചേര്‍ത്തിളക്കുക. ഇത് മേശമേലിട്ട് അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ആവശ്യാനുസരണമുള്ള ആകൃതിയില്‍ കഷ്ണമാക്കിയതിന് ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തശേഷം കട്ടുചെയ്ത് നിരത്തിവെച്ച ബിസ്‌കറ്റിനുമേല്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ബേക്കിങ് പത്രം ഓവനില്‍വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. കൃത്രിമമില്ലാത്ത മസാലബിസ്‌കറ്റ് റെഡി.
കടലബിസ്‌കറ്റ്
=============
മൈദ 800 ഗ്രാം
ഡാള്‍ഡ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
നിലക്കടല പരിപ്പാക്കിയത് ഒരുകപ്പ്
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
എള്ള് ഒരു ടീസ്പൂണ്‍
കോഴിമുട്ടയുടെ വെള്ള രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
ബേക്കിങ് പൗഡര്‍ഒരുനുള്ള്
ചെറീസ് നടുമുറിച്ചത് പത്തെണ്ണം
തയ്യാറാക്കുന്നവിധം:
കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് മിക്‌സ് ചെയ്തതിനുശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍, അണ്ടിപ്പരിപ്പ് പൊട്ട്, എള്ള്, നിലക്കടല പരിപ്പാക്കിയത് ഇത് ചേര്‍ത്ത് നന്നായി കുഴച്ചതിന്‌േശഷം. ചെറിയ ഉരുളകളാക്കിയതിന്‌ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. മുറിച്ചുവെച്ച ചെറീസ് ഉപയോഗിച്ച് ഓരോ ബിസ്‌കറ്റും അലങ്കരിച്ചതിന് ശേഷം ചെറിയ ചടുകമെടുത്ത് ബിസ്‌കറ്റിനുേമല്‍ ചെറുതായി അമര്‍ത്തി പരത്തുക. പിന്നീട് നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തശേഷം ബിസ്‌കറ്റിനുമേല്‍ തേച്ചു പിടിപ്പിക്കുക. ബേക്കിങ്തട്ട് ഓവനില്‍വെച്ച് പാകത്തിന് ചൂടില്‍ വേവിച്ച് മൊരിയിെച്ചടുത്താല്‍ കറുമുറെ കടലബിസ്‌കറ്റ് തിന്നാം.
ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.