പഴം വാട്ടിയത്… അടിപൊളി നാലുമണി പലഹാരം…. caramelized banana

ഇതു ചായക്കും പുട്ടിന്റെ കൂടെയും കഴിക്കാൻ best കൂട്ട് ആണ് 😄..പിന്നെ വേണേൽ നല്ല വാനില ഐസ്ക്രീം ന്റെ കൂടെയും കഴിക്കാം.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Anjudeepz ചാനല്‍ Subscribe ചെയ്യൂ.

Method

1.  ചേരുവകൾ

2. നേന്ത്രപ്പഴം… 1 വലുത്

3. ശർക്കര.. 1 വലിയ അച്ഛ്

4. നെയ്യ്.. 2-3tbsp

5. ഏലക്കായ പൊടി.. 1/4tsp

6.ചുക്ക് പൊടി.. 1/4tsp

7. nuts /തേങ്ങ ചെറുകിയത്… 1tbsp

ആദ്യം തന്നെ വലിയ പഴം എടുത്തു തൊലി കഴിഞ്ഞു പകുതി ആയി മുറിച്ചു ഓരോ പീസ് മൂന്നായി മുറിച്ചു മൊത്തം 6 പീസ് ആകുക…

ഇനി ഒരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ചു ചൂടാക്കി പഴം ഇട്ടു രണ്ടും ഭാഗവും brown ആവും വരെ ഫ്രൈ ആക്കാം.. low to medium flamil…

ഇനി വേറെ ഒരു പാത്രത്തിൽ കറുത്ത ഒരു വലിയ അച്ഛ് ശർക്കര 1/2-3/4glass വെള്ളം ഒഴിച്ചു ചൂടാക്കി തിളപ്പിച്ചു എടുക്കുക…ഇച്ചിരി വറ്റിച്ചു എടുക്കുക.

ഇനി പഴം ഫ്രൈ ആയാൽ അതിലേക്കു ശർക്കര പാനി ചേർക്കുക… ചുക്ക്, ഏലക്കായ ചേർക്കുക ചൂടാക്കുക… ഒരു ഭാഗം ആവുമ്പോൾ മറച്ചിടുക… നന്നായി ശർക്കര കുറുക്കി പഴത്തിൽ coat ആയാൽ തീ off ചെയ്യുക.. പഴം വാട്ടിയത് എടുത്തു serve ചെയാം…. ചൂടാറിയാൽ ഐസ്ക്രീം ന്റെ കൂടെയും serve ചെയ്യാം…. കുറച്ചു chopped nuts അല്ലെങ്കിൽ തേങ്ങ ചിരകിയത് മുകളിൽ ഇട്ടു കൊടുതും കഴിക്കാം….