ഇലയട (ഗോതമ്പു ഇലയട )

ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.


കൂടുതൽ രുചിയോടെ ഗോതമ്പു പൊടി കൊണ്ട് എങ്ങനെ ഇലയട ഉണ്ടാക്കാമെന്ന് നോക്കാം .

ആവശ്യമുള്ള സാധനങ്ങൾ

1.ഗോതമ്പു പൊടി 2.5 കപ്പ്‌

2.വെള്ളം 1.5 കപ്പ്‌

3.തേങ്ങാ ചിരകിയത്

4.ശർക്കര

5.ഏലക്ക 2

6.ഉപ്പ്

7.വാഴയില

പാചകരീതി

ഗോതമ്പു പൊടി കുറച്ച് തേങ്ങാ ചിരകിയത് ,ഉപ്പ് വെള്ളം ഇവ ചേർത്ത് കുഴക്കുക .ശേഷം കുറച്ച് വെള്ളം കയ്യിൽ തൊട്ടു കൂട്ടു വാഴയിലയിൽ പരത്തിയെടുക്കുക .ശർക്കര ,തേങ്ങാ ,ഏലക്ക ഇവ മൂന്നും കൂടി ഉള്ള ഫില്ലിംഗ് വച്ചു അടച്ചു ആവിയിൽ വേവിച്ചെടുക്കാം . കൂടുതൽ ടേസ്റ്റ് കിട്ടുന്നതിന് ഏതു ഗോതമ്പു പൊടിയാണ് ഉപയോഗിക്കേണ്ടത് എന്ന് ലിങ്കിൽ കൊടുത്തിട്ടുണ്ട് .കൂടുതൽ അറിയാൻ ലിങ്ക് നോക്കിയാൽ മതി .