ഈയൊരു രീതിയിൽ ചെയ്താൽ ചക്ക ക്രിസ്പിയായി വറുത്തെടുക്കാം

ചക്ക കഴിക്കാൻ ആരും അഭിമാന ക്ഷതം കാണിക്കരുത്.. പാവപ്പെട്ടവനും പണക്കാരും ഒരു പോലെ ചക്ക കഴിക്കാം. പിന്നെ ചക്ക കഴിക്കാൻ ജാതി മത മൊന്നും നോക്കേണ്ട കെട്ടോ. ചക്ക ഒരു “സോഷ്യൽ ഫ്രൂട്ടാണ്. “ചക്കപ്പഴം ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ അത് വൃത്തിയാക്കി എടുത്ത് കഴിക്കാൻ 90 ശതമാനം പേർക്കും മടിയാണ്. കാലം മാറിയപ്പോൾ ചക്കപ്പഴം പല സ്ഥലത്തും ആരും ഉപയോഗിക്കാതെ പറമ്പത്ത് വീണടിഞ്ഞു പോകുന്ന സ്ഥിതി വന്നു. എങ്കിലും ചക്ക കൊണ്ട് പല ഉല്പന്നങ്ങളും ഉണ്ടാക്കി വിപണനം നടത്തുന്നവർ അടുത്ത കാലത്തായി രംഗത്തുണ്ട്. ചക്ക ചിപ്സ് എത്ര രുചിയാണ്! പാകമായ നല്ല വരിക്ക ചക്കയാണ് ചിപ്സിന് നല്ലത്.  ഒന്നാന്തരം ചക്ക ചിപ്സ് നമുക്ക് തന്നെ തയ്യാറാക്കാം. ചക്കക്കാലം വരാൻ പോകുകയല്ലേ? ആരും മറക്കേണ്ട

1.ചക്ക -1

2.ഉപ്പ് -പാകത്തിന്

3 ഓയിൽ – വറുക്കാൻ ആവശ്യത്തിന്

4. മഞ്ഞൾപൊടി -1 സ്‌പൂൺ

വറുക്കുന്ന വിധം .

ചക്ക നീളത്തിൽ ചെറുതാക്കി അരിഞ്ഞു ചൂടായ എണ്ണയിലിട്ട് വറുത്ക്കുക .കുറച്ച് വെന്തതിനു ശേഷം ഉപ്പും മഞ്ഞളും കൂടി കലക്കിയ വെള്ളം ചെറുതായി കുടഞ്ഞു കൊടുക്കുക .വെന്തതിനു ശേഷം എണ്ണയിൽ നിന്നു കോരുക.ചക്ക ചിപ്‌സ്‌ റെഡി