ഈസി പൈനാപ്പിള്‍ ജാം തയ്യാറാക്കാം

Advertisement

ജാം എല്ലാവര്ക്കും ഇഷ്ട്ടമല്ലേ …പ്രത്യേകിച്ച് കുട്ടികള്‍ക്ക് …ബ്രെഡിന്റെ കൂടെയാണ് നമ്മള്‍ കൂടുതലും ജാം കഴിക്കുക …എല്ലാതരം പഴങ്ങളും ഉപയോഗിച്ച് നമുക്ക ജാം ഉണ്ടാക്കാം കേട്ടോ ….ഇത് വലിയ ഭാരം ഉള്ള പണിയൊന്നും അല്ല വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ് …ഞാനിപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്നത് പൈനാപ്പിള്‍ ജാം ആണ്…നമുക്ക് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് പൈനാപ്പിള്‍ വിലയും കുറവാണ് …വയറ്റിലെ ഒട്ടുമിക്ക അസ്വസ്ഥതകളും ഇല്ലാതാക്കുന്ന ഒന്നാണ് പൈനാപ്പിള്‍ …കുട്ടികള്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് .കൃമി വിര ശല്യം ഒന്നും ഉണ്ടാകില്ല പൈനാപ്പിള്‍ കഴിച്ചാല്‍ …നല്ല ദഹനത്തിനും ഇത് സഹായിക്കും …പൈനാപ്പിള്‍ ജാം എങ്ങിനെ ഈസിയായി ഉണ്ടാക്കാം എന്ന് നോക്കാം …ഇതിനാവശ്യം വേണ്ടത്

ചേരുവകള്‍

പൈനാപ്പിൾ – 1 വലുത് ( നല്ല മധുരം ഉള്ള പഴുത്ത പൈനാപ്പിള്‍ ആയിരിക്കണം )

പഞ്ചസാര –ഒരു കപ്പ് ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ എടുക്കാം )

ചെറു നാരങ്ങ നീര് – 2 സ്പൂൺ

ഇതുണ്ടാക്കുന്ന വിധം

ആദ്യം തന്നെ പൈനാപ്പിള്‍ തൊലികളഞ്ഞ് മുറിച്ചു അതിന്റെ നടുവില്‍ ഉള്ള തണ്ടും കളയുക ( തണ്ടിന് ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് )ഇനി ഇത് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി ഒട്ടും വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരച്ച് എടുക്കുക നല്ലപോലെ പേസ്റ്റാക്കി അരയ്ക്കാം (കഷണങ്ങള്‍ നന്നായി അരഞ്ഞു എന്ന് ഉറപ്പുവരുത്തുക ) ഇനി ഒരു ഉരുളിയോ ചുവടു കട്ടിയുള്ള പാത്രമോ അടുപ്പത് വച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് പൈനാപ്പിള്‍ പേസ്റ്റ് ചേര്‍ക്കാം കൂടെ പഞ്ചസാരയും ചേര്‍ക്കാം ഇനി ഇത് നന്നായി ഇളക്കിക്കൊണ്ടു ഇരിക്കണം ,,,ഇതിലെ പഞ്ചസാര മുഴുവനും അലിഞ്ഞു ചേര്‍ന്ന് കഴിയുമ്പോള്‍ തീ കുറയ്ക്കാം ഇനി ഇത് ജാം പരുവം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കാം ഇനി നാരങ്ങാ നീര് ചേര്‍ക്കാം പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പരുവം ആണ് ജാം പരുവം ഈ പടുവം ആകുമ്പോള്‍ തീ കൊടുതാം ഇനി ഇത് ഇറക്കി വയ്ക്കാം ചൂടാറുമ്പോള്‍ കഴുകി ഉണക്കിയ പാത്രത്തില്‍ ആക്കി വച്ച് ആവശ്യത്തിനു ഉപയോഗിക്കാം ഇത് കുറെ ദിവസം കേടില്ലാതെ ഇരിക്കും

പൈനാപ്പിള്‍ ജാം റെഡി

ഇതുണ്ടാക്കാന്‍ അധികം സമയം ഒന്നും വേണ്ട വളരെ ഈസിയാണ് പെട്ടന്നുണ്ടാക്കാന്‍ പറ്റുന്നതും ആണ് …എല്ലാവരും ഇതുണ്ടാക്കി നോക്കണം കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പേജ് ലൈക് ചെയ്യുക

ഈസി കുക്കര്‍ ബിരിയാണി