ഹായ് കൂട്ടുകാരെ എല്ലാവരും പലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ..ഈ പ്രാവശ്യം നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒരു പലഹാരം ഉണ്ടാക്കാം ഇലയട …ഇലയട ഇഷ്ട്ടമല്ലേ…ഇലയട പലവിധത്തില്‍ ഉണ്ടാക്കാം …ചക്ക ഉപയോഗിച്ചും ,പഴം ഉപയോഗിച്ചും , ഒക്കെ നമുക്ക് ഇത് പല രീതിയില്‍ ഉണ്ടാക്കാം എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ അമ്മ വളരെ ഈസിയായി ഇലയട ഉണ്ടാക്കുന്ന രീതിയുണ്ട് അതാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ പോകുന്നത് കുട്ടികള്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാവുന്നതാണ് .ഇത് വളരെ ഈസിയാണ് എന്നാല്‍ വളരെ രുചികരവും …ഇതെങ്ങിനെ തയ്യാറാക്കാ എന്ന് നോക്കാം …
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- അരക്കിലോ
പഞ്ചസാര -100 ഗ്രാം ( മധുരം കുറവ് വേണ്ടവര്‍ കുറച്ചും കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടിയും എടുക്കാം ഇനി പഞ്ചസാര വേണ്ടത്തവര്‍ക്ക് പകരം ശര്ക്കയും എടുക്കാം )
തേങ്ങ ചിരകിയത്- അരമുറി
ഉപ്പു – ആവശ്യത്തിനു
ഏലയ്ക്കപ്പൊടി- അര ടിസ്പൂണ്‍
ചുക്കു പൊടി- ഒരു ടീസ്പൂണ്‍
ജീരകം പൊടി – അര ടിസ്പൂണ്‍
വാഴയില- അട പരത്താന്‍ ആവശ്യത്തിനു
ഇനി ഇത് തയ്യാറാക്കേണ്ട വിധം പറയാം
ആദ്യം കുറച്ചു ഉപ്പിട്ട് വെള്ളം തിളപ്പിച്ച് എടുക്കുക ( ഉപ്പു കൂടരുത് ആവശ്യത്തിനു മാത്രം ഇടുക
ഈ വെള്ളം ചൂടോടെ അരിപ്പൊടിയില്‍ ഒഴിച്ച് കുഴക്കുക
ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ നന്നായി കുഴച്ചു എടുക്കുക
അടുത്തതായി തേങ്ങയും ,പഞ്ചസാരയും ,ചുക്കുപൊടി,ജീരകപൊടി,ഏലയ്ക്ക ,ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക
അതിനു ശേഷം വാഴയില കീറി നന്നായി തുടച്ചു എടുക്കുക അടുത്തതായി ഈ വാഴയിലയില്‍, കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടി ഒരു ചെറുനാരങ്ങയുടെ വലിപ്പതോളം ഉള്ള ഉരുള എടുത്തു കൈകൊണ്ടു കനം കുറച്ചു പരത്തുക …ഇനി ഇതിന്റെ പകുതി വശത്ത് മിക്സ് ചെയ്തു വച്ചിരിക്കുന്ന തെങ്ങാക്കൂട്ട് നിരത്തുക .അതിനുശേഷം ബാക്കി പകുതി ഇതിനു മുകളിലേയ്ക്ക് ഇലയോടുകൂടി മടക്കുക …എല്ലാം ഇതുപോലെ പരത്തി എടുക്കുക
തീര്‍ന്നില്ല ഇനി ഇത് വേവിക്കണം
ഒരു ഇഡിലി ചെമ്പ് അടുപ്പത് വച്ച് വെള്ളം ഒഴിച്ച് മീതെ തട്ട് വച്ച് ഈ അടകളെ തട്ടില്‍ നിരത്തുക തിക്കിത്തിരക്കി വയ്ക്കാതെ അല്പം ഇടവിട്ട് വേണം വയ്ക്കാന്‍ ഇന്നലെ എല്ലായിടത്തും ആവി കയറി വെന്തു കിട്ടൂ …ഇനി ഇത് നമുക്ക് ആവിയില്‍ വേവിച്ചെടുക്കാം …കുറച്ചു സമയം കഴിഞ്ഞു ചെമ്പ് തുറന്നു നോക്കുക വെന്തിട്ടുണ്ടോ എന്ന് ( അടുപ്പില്‍ തീ കത്തിച്ചിട്ടുണ്ടോന്നും കൂടി നോക്കുക തീ കത്തിചാലെ ആവി വരൂ അട വേവൂ )
കൊതിയൂറും ഇലയട തയ്യാര്‍
ഇത് വളരെ എളുപ്പമാണ് വളരെ രുചികരമാണ്..ആവിയില്‍ വേവിക്കുന്നത് കൊണ്ട് വളരെ ഹെല്‍ത്തിയാണ്.എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക