മാങ്ങ ഇട്ടു വച്ച മീന്‍ കറി

Advertisement

മീന്‍ കറി നമ്മള്‍ പലരീതില്‍ വയ്ക്കാറുണ്ട് …ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് മിക്കവാറും മീന്‍ കറി വയ്ക്കുക മാങ്ങ ചേര്‍ത്തിട്ടാണ്…മാങ്ങയാനെങ്കില്‍ തൊടിയിലെ മാവില്‍ ഇഷ്ട്ടംപോലെ ഉണ്ടാവുകയും ചെയ്യും …മീന്‍ മേടിച്ചാല്‍ അടുത്ത പണി മാങ്ങ പറിക്കല്‍ ആണ് …ഒരു ചെറിയ തോട്ടി അതിനായിട്ട്‌ തയ്യാറാക്കി വച്ചിട്ടുണ്ടാകും നല്ല ഫ്രഷ്‌ ആയിട്ടുള്ള മാങ്ങയാണ്‌ കറികളില്‍ ചേര്‍ക്കുക …ഈ കറി തലേ ദിവസം കൂട്ടാന്‍ ആയിട്ട് നല്ല ടേസ്റ്റി ആയിരിക്കും ..അന്നൊന്നും ഫ്രിഡ്ജ് ഇല്ല പക്ഷെ കറികള്‍ ഒന്നും കേടാകാറുമില്ല …നമ്മള്‍ കറി എടുക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചട്ടിയില്‍ നിന്നും പകര്‍ത്തി എടുത്താല്‍ മതി ഒരുമിച്ചു കയിലിട്ടു ഇളക്കാതെ ഇരുന്നാല്‍ മതി …ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു …ഇന്ന് നമുക്ക് മാങ്ങ ഇട്ടു എങ്ങിനെ മീന്‍ കറി വയ്ക്കാമെന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

ചേരുവകള്‍

മീന്‍ – 1 കിലോ ( ദശക്കട്ടിയുള്ള മീനുകള്‍ കൂടുതല്‍ നന്നായിരിക്കും )

മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.

ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്

പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്

ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്

കറിവേപ്പില – 2 തണ്ട്

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

മുളകുപൊടി – 11/2 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

തേങ്ങാ – ഒരു മുറി

വെളിച്ചെണ്ണ – 1ടേബിള്‍സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

ഉലുവ – 1/2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം പറയാം
മീന്‍ കഷണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക തേങ്ങാ ഒന്ന് മിക്സിയില്‍ അരച്ച് പിഴിഞ്ഞ് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ്‌ വീതം എടുക്കുക. അതിനു ശേഷം മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്‍ചട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി, മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഒന്ന്
തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളി അരിഞ്ഞതും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക

സ്വദിഷ്ട്ടമായ മീന്‍ കറി റെഡി
ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് രുചികരവുമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക