സ്വാദിഷ്ട്ടമായ ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കാം

Advertisement

ഹായ് കൂട്ടുകാരെ കുറിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാകുന്നു എന്നറിയിച്ചതില്‍ സന്തോഷം ..കട് ലെറ്റ്‌ കഴിക്കാന്‍ ഇഷ്ട്ടമല്ലേ നല്ല രുചികരമായ ഒരി സ്നാക്സ് ആണിത് ..സ്വാദിഷ്ട്ടമായ കട് ലെറ്റ്‌ വീട്ടില്‍ നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കിയാലോ …ഒരു അല്പം ക്ഷമ ആവശ്യമാണ്‌ ഇതുണ്ടാക്കുവാന്‍ ..ആദ്യമേ തന്നെ ഇതുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം …

ഇതിനു സാധനങ്ങള്‍ എടുക്കുമ്പോള്‍ അളവില്‍ പ്രത്യേകം ശ്രദ്ധിക്കണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്‍ക്കണം .ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് .ഉപ്പ് പാകത്തിന് ആയിരിക്കണം., …ഇനി ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

ബീഫ് – 1 കിലോ

ഉരുളക്കിഴങ്ങ് – 3 എണ്ണം

പച്ചമുളക് – 6 എണ്ണം

ഇഞ്ചി – ഒരു ഇടത്തരം കഷണം

മുട്ട – 2 എണ്ണം

റെസ്ക് പൊടി – ആവശ്യത്തിനു

സവാള – 4 എണ്ണം

ഗരം മസാല -1 ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്പൊ്ടി – 1/4 ടീസ്പൂണ്‍

കറി വേപ്പില – 1 കതിര്‍

ഉപ്പ് പാകത്തിന്

വെളിച്ചെണ്ണ ആവശ്യത്തിനു

ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം

ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി അല്പം ഉപ്പിട്ട് പ്രഷര്‍ കുക്കെറില്‍ ഇട്ടു വേവിയ്ക്കുക. . ഈ ബീഫ് ചൂടാറിയത്‌ ശേഷം ഒരു മിക്സിയില്‍ ഒന്ന് ചെറുതായി അരച്ചെടുക്കുക
അടുത്തതായി ഉരുളക്കിഴങ്ങ് തൊലി കലയാതി കഴുകി വൃത്തിയാക്കി അല്പം വെള്ളം ഒഴിച്ച് കുക്കറില്‍ വേവിച്ചു എടുക്കുക
ഇഞ്ചി പച്ചമുളക് സവാള കറിവേപ്പില ഇതെല്ലാം തീരെ പൊടിയായി അരിഞ്ഞെടുക്കുക

ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു ലേശം വെളിച്ചെണ്ണ ഒഴിച്ച് അറിഞ്ഞു വച്ചതൊക്കെ ഒന്ന് വഴറ്റുക ഇതിലേയ്ക്ക് ഈ സമയം കുരുമുളക് പൊടി ,ഗരം മസാല ,മഞ്ഞപ്പൊടി ,ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റണം …ഇനി ഇതിലേയ്ക്ക് ബീഫ് ചേര്‍ത്ത് നാലഞ്ചു മിനിട്ട് വഴറ്റണം അതിനു ശേഷം ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കൈകൊണ്ടു നന്നായി ഉടച്ചു ചേര്‍ക്കാം കുറച്ചു നേരം കൂടി നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇറക്കി വയ്ക്കാം

ഇനി ഈ കൂട്ടിന്റെ ചൂട് ആറികഴിയുമ്പോള്‍ കൈകൊണ്ടു ഒന്നുകൂടി തിരുമ്മി കൂട്ടു നന്നായി ഒന്ന് യോജിപ്പിച്ച് എടുക്കാം ഇനി ഇഷ്ട്ടമുള്ള ആകൃതിയില്‍ പരത്തുക നിങ്ങള്‍ക്കിഷ്ട്ടമുള്ള ഏതു ആകൃതിയിലും പരത്താം ( കടകളില്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും. ) കൈയ്യില്‍ വച്ച് നല്ല ക്ഷമയോടെ പരതിയാല്‍ നല്ല ആകൃതി കിട്ടും

ഇത് പരത്തി എടുത്തതിനു ശേഷം ഒരു ബൌളില്‍ മുട്ടയുടെ വെള്ള എടുത്തുവയ്ക്കുക മറ്റൊരു പാത്രത്തില്‍ റൊട്ടി പൊടിയും എടുക്കാം
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം പരത്തിയ ബീഫ് ആദ്യം മുട്ടയുടെ വെള്ളയില്‍ മുക്കി പിന്നെ റൊട്ടിപൊടിയില്‍ മുക്കി വെളിച്ചെണ്ണയില്‍ ഇടുക രണ്ടു വശവും മൊരിച്ച് ബൌണ്‍ നിറം ആകുമ്പോള്‍ എടുക്കുക ( കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം തീയ് കൂട്ടി ഇടരുത് വെളിച്ചെണ്ണ നല്ലപോലെ ചൂടായി കഴിഞ്ഞാല്‍ തീ ചുരുക്കണം എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട്‌ ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട്‌ ലറ്റ് ഇടാവു.)

ഇത് ഒരു ടിഷ്യൂ പേപ്പറില്‍ കോരിയിട്ടാല്‍ എണ്ണ നന്നായി പോയിക്കിട്ടും

സ്വദിഷ്ട്ടമായ ബീഫ് കട്ട് ലെറ്റ്‌ റെഡി

ഒരു അല്പം സമയവും ക്ഷമയും ഉണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ ഇത് ഉണ്ടാക്കിയെടുക്കാം വളരെ രുചികരമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.