ന്യൂഡില്‍സ് വീട്ടിലുണ്ടാക്കാം

Advertisement

കുട്ടികള്‍ക്ക് ഒക്കെ വളരെ ഇഷ്ട്ടമുള്ളതാണ് ന്യൂഡില്‍സ് ..എന്നാല്‍ കടകളില്‍ ഒക്കെ കിട്ടുന്ന നൂഡില്‍സില്‍ മായം ഉള്ളത് കൊണ്ട് നമുക്കിത് കുട്ടികള്‍ക്ക് കൊടുക്കാനും മടിയാണ് …എന്നാല്‍ ഇന്ന് നമുക്ക് ഈ നൂഡില്‍സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കിയാലോ …കുട്ടികള്‍ക്ക് ഇഷ്ട്ടപ്പെട്ട ന്യൂഡില്‍സ് നമുക്ക് തന്നെ ഉണ്ടാക്കികൊടുക്കാം …ഇതെങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി-200 ഗ്രാം

ഉപ്പ് – പാകത്തിന്

വെള്ളം – മൂന്നു കപ്പ് ( ഏകദേശ കണക്കാണിത് ആവശ്യമെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )

സവാള വലുത് – ഒരെണ്ണം

ക്യാരറ്റ് – ഒരെണ്ണം

ക്യാപ്സിക്കം _ ഒരെണ്ണം

കാബേജ് ചെറുതായി അരിഞ്ഞത് – മുക്കാല്‍ കപ്പ്

tomatto സോസ് – രണ്ടു ടിസ്പൂണ്‍

സോയസോസ് – ഒരു ടിസ്പൂണ്‍

ഗ്രീന്‍ ചില്ലിസോസ് – മുക്കാല്‍ ടിസ്പൂണ്‍

കുരുമുളക് പൊടി – മുക്കാല്‍ ടിസ്പൂണ്‍

വെളിച്ചെണ്ണ – മൂന്നു ടിസ്പൂണ്‍

ഇത് ഉണ്ടാക്കേണ്ട വിധം ആദ്യം തന്നെ ഗോതമ്പ് പൊടി ഒന്ന് വറുത്തു എടുത്തു ചൂടാറാന്‍ വയ്ക്കുക
ഒരു പാത്രത്തില്‍ വെള്ളം അടുപ്പത് വച്ച് ഉപ്പിട്ട് തിളപ്പിക്കുക
ഇനി ചൂടാറിയ ഗോതമ്പ് പൊടിടിയിലെയ്ക്ക് തിളപ്പിച്ചവെള്ളം ആവശ്യത്തിനു ഒഴിച്ച് ഒരു ടിസ്പൂണ്‍ കൊണ്ട് ഇളക്കുക ( ആദ്യം തന്നെ കയ്യിട്ടു ഇളക്കരുത് തിളച്ച വെള്ളമാണ് ഓര്‍ക്കണം ) ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കുക സ്പൂണ്‍ കൊണ്ട് ഇളക്കി കൈകൊണ്ടു കുഴയ്ക്കാവുന്ന ചൂട് പരിവം ആകുമ്പോള്‍ കൈകൊണ്ടു നന്നായി കുഴച്ചെടുക്കുക ചപ്പാത്തിമാവിന്റെ പരുവമാണ് കണക്ക് ഈ പരുവത്തില്‍ നല്ല സോഫ്റ്റ്‌ ആയി കുഴച്ചു എടുക്കാം

അതിനു ശേഷം ഈ മാവ് ഇടിയപ്പത്തിന്റെ വലിയ തുളയുള്ള ചില്ല് ഇട്ടിട്ടു ഇടിയപ്പത്തിന്റെ തട്ടില്‍ വെളിച്ചെണ്ണ തടവി ഈ മാവ് ഇതില്‍ നിറച്ചിട്ട്‌ സേവ നാഴിയിലൂടെ ഇഡിലി തട്ടിലേയ്ക്ക് പിഴിയുക ( ഇത് പിഴിയുമ്പോള്‍ ന്യൂടില്സ് പോലെ നീളത്തില്‍ നീളത്തില്‍ ഇടാം ഇടിയപ്പം പോലെ കെട്ടുപിണഞ്ഞു വീഴാതെ )

ഇനി ഇത് ഇടിലിചെബില്‍ വച്ച് ആവിയില്‍ വേവിക്കാം
എട്ടു പത്തു മിനിറ്റ് കഴിയുമ്പോള്‍ ചെമ്പ് തുറന്നു നോക്കി നന്നായിട്ട് വെന്തിട്ടുണ്ടെങ്കില്‍ ( നന്നായി വെന്തതിനു ശേഷം ) ഈ ന്യൂടില്സ് തണുത്ത വെള്ളത്തിലേയ്ക്ക് ഇടാം
അപ്പോള്‍ ഇത് ഓരോ നൂലായില്‍ ഈസിയായി വേര്‍തിരിച്ചു എടുക്കാന്‍ കഴിയും ഇതവിടെ വെള്ളത്തില്‍
കിടന്നു നന്നായി തണുത്തതിനു ശേഷം ഒരു അരിപ്പയില്‍ കോരിയിട്ടു വെള്ളം വാലാന്‍ വയ്ക്കുക

ഇതിനു ശേഷം ചീനച്ചട്ടി അടുപ്പത് വച്ച് അതിലേയ്ക്ക് ക്യാരറ്റ് ക്യാപ്സിക്കം കാബേജു എന്നിവ ചേര്‍ത്ത് വഴറ്റുക ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം ( പച്ചക്കറിക്ക് വേണ്ടുന്ന ഉപ്പു മാത്രം ഇട്ടാല്‍ മതി ന്യൂഡില്‍സില്‍ ഉപ്പുണ്ട്‌ )

ഒരു അല്പം വെള്ളം കൂടി ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കാം പച്ചക്കറി ഒന്ന് വേവട്ടെ

അതിനുശേഷം ഇതിലേയ്ക്ക് ടൊമാറ്റോ സോസ് …ചില്ലിസോസ് ..സോയസോസ് എല്ലാം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക ഇനി തീ ഒന്ന് കുറയ്ക്കാം

ഇനി ഇതിലേക്ക് ന്യൂഡില്‍സ് ഇട്ടു നന്നായി യോജിപ്പിക്കുക അതിനു ശേഷം തീ ഓഫ് ചെയ്യാം മിക്സ് ചെയ്യുമ്പോള്‍ ന്യൂടില്സ് മുറിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക

ന്യൂഡില്‍സ് റെഡി

ഇനി ഇത് കുട്ടികള്‍ക്ക് ആവശ്യാനുസരണം കൊടുക്കാം …എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.