ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ..പരുപ്പുവട ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും…ഇന്ന് പരിപ്പുവടയാണ് ഉണ്ടാക്കാന്‍ പോകുന്നത് ..കടകളില്‍ നിന്നും പരിപ്പുവട കഴിച്ചിട്ടുള്ളവര്‍ ധാരാളം ഉണ്ടാകും എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളവര്‍ ചുരുക്കമാണ് അല്ലെ ?പരുപ്പുവടയും കട്ടന്‍ ചായയും ബെസ്റ്റ് കോമ്പിനേഷന്‍ ആണ് …നമ്മുടെ സഖാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണീ കോമ്പിനേഷന്‍ …അപ്പോള്‍ നമുക്കിന്നു വീട്ടില്‍ എങ്ങിനെ പരിപ്പുവട ഉണ്ടാക്കാമെന്നു നോക്കാം ..
ആവശ്യമുള്ള സാധനങ്ങള്‍
1.കടലപ്പരിപ്പ് – ഒരു കപ്പ്
2.സാമ്പാര്‍പരിപ്പ്(ചുവന്ന പരിപ്പ്) – അരക്കപ്പ്
3.ഉണക്കമുളക് – 3 എണ്ണം
4.ചുവന്നുള്ളി – 15 എണ്ണം നന്നായി ചതച്ചത്
5.പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
6.വേപ്പില – ഒരു കതിര്‍പ്പ്
7.കായപ്പൊടി – ഒരു നുള്ള്
8.ഇഞ്ചി – പൊടിയായി അരിഞ്ഞത് ( 1 ടീസ്പൂണ്‍ )
9.കടലപ്പൊടി – ഒരു ടീസ്പൂണ്‍
10.ഉപ്പ് – ആവശ്യത്തിനു
11.വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിനു
12.മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍.
ഇനി ഇത് ഉണ്ടാക്കെണ്ടത്എങ്ങിനെയാണെന്ന് നോക്കാം
ഇതുണ്ടാക്കാന്‍ കുറച്ചു ക്ഷമകൂടി വേണം കേട്ടോ ( അത് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടൂല്ല കേട്ടോ )
പരിപ്പുവട ഉണ്ടാക്കുന്നതിനു നാലുമണിക്കൂര്‍ മുന്‍പെങ്കിലും പരിപ്പ് കുതിര്‍ത്തനായി വെള്ളത്തിലിടുക
ഇനിയുള്ള നമ്മുടെ ചിന്ത പരിപ്പുവടയെ കുറിച്ച് മാത്രം ആയിരിക്കണം …ഉള്ളി തൊലി കളഞ്ഞു എടുക്കുക….പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വയ്ക്കുക
ഇനിയുള്ള സമയം പരിപ്പുവടെയെക്കുറിച്ച് മാത്രം ചിന്തിക്കുക. ഈ സമയം വെറുതെ ഇരിക്കണ്ട. ചുവന്നുള്ളി തൊലി കളയുകയും പച്ചമുളകും ഇഞ്ചിയും അരിയുകയും ചെയ്യാം.
ഇനി കുതിര്‍ത്തിയ
പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് നന്നായി വേവിക്കുക. കുക്കര്‍ തുറന്ന് ( വെയിറ്റ് മാറ്റി ആവികളഞ്ഞു തുറക്കുക കൈ ഒന്നും പൊള്ളിക്കരുത് പരിപ്പുവട ഉണ്ടാക്കാന്‍ ഉള്ളതാ പറഞ്ഞേക്കാം ) പരിപ്പിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. മിക്സി തുറന്ന് അതിലേക്ക് ഈ പരിപ്പും കായപ്പൊടിയും ഉണക്കമുളകും കടലപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.
ഇനി വെള്ളത്തിലിട്ട കടലപ്പരിപ്പെടുത്ത് കഴുകി ഒരു തുണിയിലിട്ട് പിഴിഞ്ഞ് വെള്ളം മുഴുവന്‍ കളയുക ഇത് ഗ്രൈന്‍ഡറിലിട്ട് ചെറുതായി അരയ്ക്കുക. ഒരുപാട് അരയ്ക്കണ്ട . അല്പമൊന്ന് പൊടിഞ്ഞാല്‍ മതി.
ഇനി ഇത് പരിപ്പ് അടിച്ചതിന്റെ കുഴമ്പിലേക്ക് ചേര്‍ക്കുക. പച്ചമുളകും വേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നനവ് അധികം വേണ്ട.
ഇനി ഈ കൂട്ടു കൈയില്‍ വെച്ച് പരിപ്പുവടയുടെ പാകത്തില്‍ പരത്തുക.
വെളിച്ചെണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് വറുത്തു കോരുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഒരു മീഡിയം ചൂടിലാക്കിയേ വറുക്കാവൂ. അല്ലെങ്കില്‍ വടയുടെ ഉള്‍ഭാഗം വേവില്ല. ഡീപ്പ് ഫ്രൈ ആയതുകൊണ്ട് എണ്ണ നന്നായി ഒഴിക്കണം. അല്ലെങ്കില്‍ വട എണ്ണ ഒരുപാട് കുടിക്കും ..ഇനി ഇത് കൈ ഒന്നും പൊള്ളിക്കാതെ പാത്രത്തിലേയ്ക്ക് മാറ്റാം പരിപ്പുവട റെഡി.
ഇനി കുറച്ചു കട്ടന്‍ ചായ ഉണ്ടാക്കാം അതിനായി വേണ്ടത് പറഞ്ഞു തരില്ല തന്നെയങ്ങ് ചെയ്‌താല്‍ മതി അല്ലപിന്നെ
എന്നിട്ട് ചുറ്റുവട്ടത്തുള്ള പിള്ളേരെയും കാര്‍ന്നോമാരെയും ഒക്കെ വിളിച്ചു അവര്‍ക്കൂടെ കൊടുത്തിട്ട് കഴിക്കുക..ഇല്ലെങ്കില്‍ കൊതി കിട്ടും
അപ്പൊ എല്ലാവരും ഉണ്ടാക്കുക കഴിക്കുക…അഭിപ്രായങ്ങള്‍ അറിയിക്കുക
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.