പുട്ടും, കടലക്കറിയും

Advertisement

റേഷൻ അരി കൊണ്ട് അടിപൊളി പുട്ടും, കൂടെ കഴിക്കാൻ കടലക്കറിയും

ആദ്യം ഒരു കപ്പ് റേഷൻ പച്ചരി നല്ലതുപോലെ കഴുകിയെടുക്കുക, ശേഷം ഇത് പുട്ടുകുറ്റിയിൽ നിറച്ച് ആവി കേറ്റിയെടുക്കണം, ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം, ചൂടാറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് തരിതരിയായി പൊടിച്ചെടുക്കാം, വെള്ളം ആവശ്യമുണ്ടെങ്കിൽ തേങ്ങാവെള്ളം ചേർത്ത് കുഴയ്ക്കുക, ശേഷം തേങ്ങ ചേർത്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കാം.

ഇനി കടലക്കറി തയ്യാറാക്കാം, അതിനായി ഒരു കുക്കർ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കാം, ശേഷം കുറച്ചു മസാലകൾ ചേർക്കാം, ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം തീ കുറയ്ക്കുക, ഇനി മസാലപ്പൊടികൾ ചേർക്കാം ,മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ, കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ, മഞ്ഞപ്പൊടി അര ടീസ്പൂൺ, ജീരകം മുക്കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ, എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ ചൂടാക്കിയതിനുശേഷം ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും, രണ്ട് ചെറിയ തക്കാളി അരിഞ്ഞതും ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്യുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് ചിക്കൻ മസാല പൗഡർ കൂടി ചേർക്കാം എല്ലാം യോജിപ്പിച്ചതിനുശേഷം വെള്ളമൊഴിച്ചു കൊടുക്കാം കുതിർത്ത കടല കൂടി ചേർത്ത് മിക്സ് ചെയ്ത് കുക്കർ മൂടിയതിനു ശേഷം നന്നായി വേവിച്ചെടുക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക jess Creative World