അരിപ്പൊടി സ്നാക്ക്

Advertisement

ഉരുളക്കിഴങ്ങും, അരിപ്പൊടിയും ചേർത്ത് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം

മൂന്നു മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം നന്നായി വേവിച്ചെടുക്കുക, വെള്ളത്തിൽ നിന്നും മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കണം തരികളില്ലാതെ കിട്ടാനായി ഒരു അരിപ്പയിലൂടെ അരിച്ചു മാറ്റാം, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, അല്പം ബേക്കിംഗ് പൗഡറും, അരക്കപ്പ് അരിപ്പൊടിയും ചേർത്തുകൊടുത്ത ഒരു ടേബിൾസ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കണം, ശേഷം അധികം വണ്ണം ഇല്ലാതെ നീളത്തിൽ ഉരുട്ടിയെടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റിയതിനുശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് ഒന്ന് പ്രസ് ചെയ്ത് ഷേപ്പ് ചെയ്യുക, ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ichus Recipes