Advertisement

ചക്ക കൊണ്ടുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്, ചക്ക സീസണിൽ ഒരു വിധം എല്ലാ വിഭവങ്ങളും തന്നെ ഉണ്ടാക്കി കഴിക്കാറുള്ളതാണ് നമ്മൾ, ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ ഒരു ചക്ക പലഹാരത്തിന്റെ റെസിപ്പി ആണ് ഇത്.

ഇത് തയ്യാറാക്കാനായി നല്ല പഴുത്ത ചക്ക പഴത്തിൻറെ ചുള എടുത്ത് കുരുക്കൾ മാറ്റി മിക്സി ജാറിൽ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി എടുക്കണം, ഒരു ബൗളിൽ അരിപ്പൊടി എടുത്ത് അതിലേക്ക് തേങ്ങ ചിരകിയതും, ശർക്കരയും, ഏലക്കായ പൊടിയും ചേർക്കാം , കൂടെ ചക്ക അടിച്ചെടുത്തത് ചേർക്കാം, ഇനി കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കണം, കൂടിപ്പോയാൽ അല്പം കൂടി അരിപൊടി ചേർക്കാം മീഡിയം കട്ടി ആയി വന്നാൽ ഒരു വലിയ ഇല എടുത്ത് നടുവിലായി സ്ക്വയർ ഷേപ്പിൽ വച്ചു കൊടുക്കുക,ഇല നാലു വശത്തുനിന്നും മടക്കി എടുക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കി വയ്ക്കുക ശേഷം ഇഡ്ഡലി ചെമ്പിൽ വച്ച് നന്നായി ആവി കേറ്റി എടുത്ത് കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anu Favas