വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം .
ഇഡ്ഡലി യും ദോശയും അപ്പവും ഒക്കെ മടുക്കുമ്പൊള്‍ പരീക്ഷിച്ചു നോക്കാനായി ഇതാ ഒരു പുതിയ അപ്പം .
ചേരുവകള്‍ :
1. വറുത്ത അരിപ്പൊടി(തരിയില്ലാത്തത്)- 1 1/2 കപ്പ്
2. യീസ്റ്റ് – 1/2 ടീസ്പൂണ്‍
3. പഞ്ചസാര – 1/2 ടേബിള്‍ സ്പൂണ്‍
4. ഉഴുന്ന് -1/2 കപ്പ്
5.തേങ്ങ ചിരകിയത് -1/2 കപ്പ്
6. ഉപ്പ് -പാകത്തിന്
7. വെളിച്ചെണ്ണ -കുറച്ച്
8.ചുവന്നുള്ളി -10-12 എണ്ണം
9. വെള്ളം -പാകത്തിന്
തയ്യാറാക്കുന്ന വിധം:
അരിപ്പൊടിയും യീസ്റ്റും പഞ്ചസാരയും 1 1/2 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി 5 മണിക്കൂര്‍ വയ്ക്കുക.
ഉഴുന്ന് നന്നായി കഴുകി 3-4 മണിക്കൂര്‍ കുതിര്‍ക്കുക.ശേഷം തേങ്ങയും ഉഴുന്നും അരച്ച് ഉപ്പും കൂടി ചേര്‍ത്ത് അരിപ്പൊടിയുടെ കൂട്ടില്‍ നന്നായി ഇളക്കിച്ചേര്‍ ത്ത് 3-3 1/2 മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലിമാവിന്ടെ കട്ടിയില്‍ ആണ്` വേണ്ടത്. പാകത്തിന് ഉപ്പില്ലേന്ന് നോക്കിയിട്ട് വേണം വെക്കാന്‍ . പൊങ്ങിക്കഴിഞ്ഞ് പിന്നെ ഇളക്കരുത്.മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളി കുറച്ച് ഇട്ട് കൊടുക്കുക.മാവിന്ടെ മേലേന്ന് കുറച്ച് ചുവന്നുള്ളി യുടെ മുകളില്‍ ഒഴിച്ച് കൊടുക്കുക.അധികം പരത്തരുത്. അടച്ച് വെച്ച് വേവിക്കുക. മാവ് ഉറച്ച ശേഷം മറിച്ചിട്ട് ഒരു മിനിട്ട് കൂടി വേവിക്കുക.ഇനി ഒരു കാസ്സറോളിലേക്ക് മാറ്റാം .ഇങ്ങനെ എല്ലാ അപ്പവും ചുട്ടെടുക്കുക.ചിക്കന്‍ കറി കൂട്ടി കഴിക്കാന്‍ നല്ല രുചി ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിചേപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.