വീട്ടിൽ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി.

Advertisement

ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!!
വീട്ടിൽ തയാറാക്കുന്ന പല വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി.

ചേരുവകൾ

• പച്ച പപ്പായ – 500 ഗ്രാം

• പഞ്ചസാര – 2 കപ്പ്

• വാനില എസ്സെൻസ്‌ – 1 ടീസ്പൂൺ

• വെള്ളം – 7 കപ്പ്

• ചുവപ്പു കളർ -ആവശ്യത്തിന്

• പച്ച കളർ -ആവശ്യത്തിന്

• ഓറഞ്ച് കളർ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ച പപ്പക്കായ കുരുവും തൊലിയും കളഞ്ഞു ചെറിയ ക്യൂബ് ആക്കി മുറിച്ചെടുക്കുക .പപ്പക്കായ കഷ്ണങ്ങൾ നന്നായി കഴുകി ഒരു പാനിൽ ഇടുക ഇതിലേക്ക് 4 കപ്പ് വെള്ളവും കൂടി ചേർത്ത് വേവിക്കാൻ വെക്കാം .പപ്പക്കായ പകുതി വേവ് ആകുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി പപ്പക്കായ ഒന്ന് അരിച്ചെടുക്കാം .പപ്പക്കായയിലെ വെള്ളം വാർന്നു വരുമ്പോഴേക്കും പഞ്ചസാര പാനി തയ്യാറാക്കാം .അതിനായി ഒരു പാനിലേക്കു രണ്ടു കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക പഞ്ചസാര നന്നായി ഉരുകിയ ശേഷം നേരത്തെ അരിച്ചു വെച്ച പപ്പക്കായ കഷ്ണങ്ങൾ പഞ്ചസാര പാനിയിലേക്കു ചേർത്ത് കൊടുക്കുക .ഇനി പപ്പക്കായ പഞ്ചസാരപാനിയിൽ കിടന്നു നന്നായി വെന്തു വരണം അതോടൊപ്പം പഞ്ചസാര പാനി ഒരു നൂല് പരുവം ആകുകയും വേണം .

പഞ്ചസാര പാനി ഒരു നൂല് പരുവം ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസ് പപ്പക്കായയിലേക്കു ചേർത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കണം .ഈ പപ്പക്കായ പഞ്ചസാര പാനിയോട് കൂടി 3 ബൗളിലേക്കുഒരേ അളവിൽ ചേർത്ത് കൊടുക്കാം.ഇനി ഓരോ ബൗളിലും ഓരോ കളർ ചേർത്ത് മിക്സ് ചെയ്തു കൊടുക്കാം .ഒരു 12 മണിക്കൂർ ഇത് ഒന്ന് സെറ്റ് ആകാൻ മാറ്റിവെക്കാം .12 മണിക്കൂർ കഴിഞ്ഞാൽ പപ്പക്കായ നല്ല കളർ ആയി കിട്ടും .ഇനി മൂന്ന്പാത്രങ്ങൾ ടിഷ്യു പേപ്പർ വെച്ച്എടുത്തു വെക്കാം .ഓരോ പാത്രത്തിലേക്കും ഓരോ കളർ പപ്പായ ചേർത്ത് നിരത്തി കൊടുക്കണം (പഞ്ചസാര പാനി ഇല്ലാതെ വേണം പപ്പായ കഷ്ണങ്ങൾ ടിഷ്യു പേപ്പറിൽ ഇട്ടു കൊടുക്കാൻ )ടിഷ്യു പേപ്പർ പപ്പായ കഷണങ്ങളിൽ ഉള്ള പഞ്ചസാര പാനി എല്ലാം വലിച്ചെടുത്തുപപ്പായ കഷ്ണങ്ങൾ ഡ്രൈ ആയി കിട്ടും .(പെട്ടെന്ന് ഡ്രൈ ആയി കിട്ടാൻ ഒന്ന് വെയിലത്ത് വെച്ചാൽ മതി )പപ്പായ കഷ്ണങ്ങൾ ഡ്രൈ ആയി വന്നാൽ നമ്മുടെ ട്യൂട്ടി ഫ്രൂട്ടി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.