ഒരു നാടൻ മുട്ടകറി || ഈ രീതിയിൽ ഒരു മുട്ട കുറുമ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ?. സൂപ്പർ ടേസ്റ്റിൽ എളുപ്പം തയ്യാറാക്കാം.
ഉണ്ടാക്കുന്ന വിധം:
മുട്ട – 5 എണ്ണം.
ചൂടായ പാനിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് ഇതിലേക്ക് 6 ഗ്രാമ്പൂ, 3 കറുക പട്ട കഷണങ്ങൾ, 2 ഏലക്കായ ചേർക്കാം. ഒന്നു ചൂടായി വരുമ്പോൾ ആറ് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് പിന്നെ ഇഞ്ചി ചെറിയ കഷണം അരിഞ്ഞ തും ചേർക്കണം. ശേഷം രണ്ട് സവാള അരിഞ്ഞതും കാന്താരി അല്ലെങ്കിൽ പച്ചമുളക് ചേർത്ത് വഴറ്റാം. ഇതിലേക്ക് 7 ബീൻസ് നീളത്തിൽ അരിഞ്ഞതും ഉപ്പും ചേർത്ത് കുറച്ചുനേരം വഴറ്റണം. ശേഷം ഒരു ചെറിയ ക്യാരറ്റ് ചെറുതായി കട്ട് ചെയ്തത് ചേർത്ത് വഴക്കുക.
പച്ചക്കറികൾ വെന്ത ശേഷം അര സ്പൂൺ മഞ്ഞൾ പൊടി ചേർക്കാം. ഇതിലേക്ക് ചെറിയ തക്കാളിയുടെ പകുതി നീളത്തിൽ അരിഞ്ഞത് ചേർത്ത് 3 മിനിട്ട് വഴിയ ശേഷം അര സ്പൂൺ പെരും ജീരകപൊടി, അര സ്പൂൺ കുരുമുളക് പൊടി ചേർക്കാം. ഇതിന്റെ പച്ചമണം മാറുമ്പോൾ പകുതി തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം. ഏകദേശം 250 ml. തിളച്ചു വരുമ്പോൾ പുഴുങ്ങിയ 5 മുട്ടകൾ ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് ഒന്നാം പാൽ അര കപ്പ് ചേർത്ത് ഉടനെ ഗ്യാസ് ഓഫ് ചെയ്യണം . ഫൈനലായി ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ, വേപ്പില ചേർത്ത് വാങ്ങാം. വളരെ ടേസ്റ്റോടെ ഉള്ള ഈ മുട്ടകറി അപ്പം, ഇടിയപ്പം, ചപ്പാത്തി etc.എന്നിവയ്ക്ക് ഒപ്പം ഒത്തിരി രുചിയാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.