ഓവൻ ഇല്ലാതെ സോഫ്റ്റ് ബേസിക് സ്പോഞ്ചു കേക്ക്
ചേരുവകൾ
• മൈദാ 1 കപ്പ്
• ബേക്കിംഗ് പൌഡർ 1 ടീസ്പൂൺ
• പാൽ അര കപ്പ്
• വെണ്ണ 100 ഗ്രാം
• പഞ്ചസാര മുക്കാൽ കപ്പ്
• മുട്ട 2 എണ്ണം
• വാനില എസ്സെൻസ് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൗഡറും കൂടി ഒരു മൂന്ന് തവണ അരിച്ചെടുത്തു വെക്കുക .ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വെച്ച് കൊടുക്കുക .ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക .ഈ മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശേ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ ബാറ്ററില്ലേക്ക് പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ച് നന്നായി മിക്സ് ചെയ്തുകേക്ക് ബാറ്റെർ റെഡി ആക്കി എടുക്കുക .
ഇനി ബട്ടർ പേപ്പർ വെച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക .ഇനി പാൻ ഒന്ന് തട്ടി കൊടുക്കണം എയർ ബബ്ബ്ൾസ് പോകാൻ ആണ് ഇങനെ ചെയ്യുന്നത് .ഇനി ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളൈമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക ഇനി ഫ്ളൈയിം താഴ്ത്തി കൊടുത്ത ശേഷം കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ വെച്ച് കൊടുത്തു മൂടി കൂടി വച്ച ശേഷം ഒരു 50 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക (പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് )50 മിനിട്ടിനു ശേഷംഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം .(ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വെക്കാം .നന്നായി തണുത്താൽ കട്ട് ചെയ്തു കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ചു കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.