ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് നിങ്ങൾ ഇത് വരെ കഴിച്ചു കാണില്ല.. ബ്രേക്ഫാസ്റ്റ് ആയും വൈകുന്നേരം ചായയുടെ കൂടെ സ്നാക്ക്സ് ആയും കഴിക്കാം.വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
ആദ്യം ഒരു മിക്സിയിലേക്ക് വലുതാണെങ്കിൽ ഒന്നര പഴവും ചെറുതാണെങ്കിൽ രണ്ടു പഴവും ചേർക്കാം..
പിന്നേ ഒരു കപ്പ് ഓട്സ്, രണ്ടു കോഴിമുട്ട,മുക്കാൽ കപ്പ് പാല്, രണ്ടു ടേബിൾ സ്പൂൺ തേൻ അല്ലെങ്കിൽ പഞ്ചസാര, ടേസ്റ്റ് ബാലൻസ് ആക്കാൻ വേണ്ടി കുറച്ചു ഉപ്പ്, കാൽ ടേബിൾ സ്പൂൺ ബേക്കിങ് പൌഡർ, രണ്ട് തുള്ളി വാനില എസ്സെൻസ് ഇവ എല്ലാം കൂടെ നന്നായി അടിച്ചെടുക്കണം.. ഇത് ഒരു ബൗളിലേക്ക് മാറ്റി 10 മിനിറ്റ് വെക്കാം.. അതിന് ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ ബട്ടർ അല്ലെങ്കിൽ ഓയിൽ തടവിയതിന് ശേഷം ചുട്ടു എടുക്കാം.. ചായയുടെ കൂടെ വെറുതെ കഴിക്കാം.. അല്ലെങ്കിൽ ക്രീം, ജാം, തേൻ, ചോക്ലേറ്റ് സിറപ്പ്, നുട്ടല്ല ഇതിൽ ഏതെങ്കിലും ഒന്ന് സ്‌പ്രെഡ് ചെയ്തും കഴിക്കാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൻകേക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.