ചൈനാഗ്രാസ്സ് ജലാറ്റിൻ അഗർ അഗർ ഇല്ലാതെ നമ്മുടെ വീട്ടിലെപ്പോഴുമുള്ള ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ വായിൽ അലിഞ്ഞിറങ്ങും ചോക്ലേറ്റ് പുഡ്ഡിംഗ് ഉണ്ടാക്കാം..
ചേരുവകൾ
കോകോ പൌഡർ – കാൽകപ്പ്
കസ്റ്റാർഡ് പൌഡർ – കാൽകപ്പ്
പഞ്ചസാര- അരക്കപ്പ്
പാൽ – 2 കപ്പ്
വാനില എസ്സെൻസ് – 1tsp
ഉണ്ടാകുന്ന വിധം
ചേരുവകളെല്ലാം സോസ്പാനിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക .ശേഷം നന്നായി ചൂടാക്കുക .തുടരെ ഇളക്കി കുറുക്കിയെടുക്കുക .പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രം നെയ്യ് തടവികൊടുക്കുക .ഇതിലേക്കു പുഡിങ്ങിന്റെ കൂട്ടൊഴിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .തണുപ്പോടെ സെർവ് ചെയ്യാം .
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.