1.ദശ കട്ടിയുള്ള മീൻ 1കിലോ
2.മുളക് പൊടി 3tsp
മല്ലിപൊടി 1.5 tsp
മഞ്ഞൾ പൊടി 1/2 tsp
കുരുമുളക് പൊടി 1tsp
ഉപ്പു ആവശ്യത്തിന്
3. ചുവന്നുള്ളി 6 എണ്ണം
വെളുത്തുള്ളി 8 ennam
ഇഞ്ചി 3″
കറി വേപ്പില, ആവശ്യത്തിന്
4വെളിച്ചെണ്ണ 4 tsp
കടുക് 1 tsp
ഉലുവ 1/2 tsp
കുടംപുളി, 3 കഷ്ണം
ഒരു കപ്പ് ചൂട് വെള്ളത്തിൽ രണ്ടാമത്തെ ചേരുവ മിക്സ് ചെയ്തു വയ്ക്കുക
മൂന്നാമത്തെ ചേരുവ ചതച്ചു എടുത്തു മാറ്റി വയ്ക്കുക.
ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ കടുകും ഉലുവയും മൂപ്പിച്ച ശേഷം ചതച്ചു വച്ച കൂട്ട് ചേർത്ത് കൊടുക്കുക. അതിലേക്കു കുടംപുളി ഇട്ടു കൊടുത്തു 2 മിനുട്ട് വഴറ്റുക. ശേഷം മസാല കുറുക്കിയത് ഒഴിച്ച് കൊടുത്തു തിളപ്പിക്കാം. അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ചെറുതീയിൽ വേവിച്ചെടുക്കാം. ഇളക്കരുത്, മീൻ പൊടിഞ്ഞു പോകും. ചട്ടി ചെറുതായി ചുറ്റിച്ചു കൊടുക്കാം. തീ അണച്ചു കുറച്ചു പച്ച വെളിച്ചെണ്ണയും, കറി വേപ്പിലയും ഇട്ടു കറി വാങ്ങാവുന്നതാണ്. ഇരിക്കും തോറും രുചി കൂടും. രാത്രി തയാറാക്കി പിറ്റേന്ന് എടുത്താൽ അസാധ്യ രുചി ആണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളകിട്ട മീൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.