ആട്ട പൊടികൊണ്ട് സോഫ്റ്റ് & crispy ആയ പൂരി ഉണ്ടാക്കാം. കൂടെ ബാജി യും
നല്ല ക്രിസ്പിയും സോഫ്റ്റ് ആയ പൂരി കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടും. ആട്ട പൊടി മാത്രം ഉപയോഗിച്ച് ആണ് പൂരി ഉണ്ടാക്കിയത്. ഇതിൽ മൈദയും, പഞ്ചസാരയും ഒന്നും ചേർക്കാതെ തന്നെ അടിപൊളി പൂരി ,ബാജി നമുക്ക് ഉണ്ടാക്കാം. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിന് വേണ്ടി 1.5 കപ്പ് ആട്ട പൊടി ആണ് ഞാൻ എടുത്തത്. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. ആവിഷ്യതിന് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കണം. ഒരുപാട് മാവ് സോഫ്റ്റ് ആവാൻ പാടില്ല. കുഞ്ഞു ഉരുള ആക്കി പരത്തി എടുക്കാം. ഒരുപാട് കട്ടി കൂടാനും കുറയാനും പാടില്ല. ഒരു മീഡിയം ആയിരിക്കണം പരത്തി എടുക്കാൻ. സ്റ്റൗ ചീനച്ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടകണം. പൂരി ഇട്ടു കൊടുകുമ്പോൾ തീ കുറച്ച് മീഡിയം ആക്കണം. പൂരി നന്നായി പൊങ്ങി വരുന്നത് കാണാം. എല്ലാ പൂരിയും ഇത് പോലെ ഉണ്ടാക്കി എടുക്കാം. ഇനി നമുക്ക് ബാജി ഉണ്ടാക്കാം. അതിനായി 2 ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് എടുക്കണം.
കുക്കറിൽ 1 വിസിൽ വെച്ച് വേവിക്കുക. 1 ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും , ഉഴുന്ന് പരിപ്പ് ഇട്ടു പൊട്ടി വരുമ്പോൾ കായ മുളക് , കറവേപ്പിലയും വെളുത്തുള്ളിയും ഇട്ട് കൊടുക്കാം. ഇതിലേക്ക് മുക്കാൽ ഭാഗം ഉള്ളി അരിഞ്ഞത് ചേർക്കണം. വഴറ്റി എടുക്കാം. കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചമുളക് കൂടി ചേർക്കണം. വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കി കൊടുക്കാം. ഉപ്പും കൂടി ചേർത്ത് കൊടുക്കാം. അര കപ്പ് വെള്ളം കൂടി ഒഴിച്ച് വേവിച്ച് എടുക്കാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പൂരി ബാജി തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൂരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.