Tag: #vendaykka fry

  • വെണ്ടയ്ക്ക സൈഡ് ഡിഷ്‌,

    വെണ്ടയ്ക്ക സൈഡ് ഡിഷ്‌,

    വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കിയ ഒരു സ്പെഷ്യൽ സൈഡ് ഡിഷ്‌, സ്‌പൈസി ഡിഷ്‌ ഇഷ്ടമുള്ളവർ തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കോളു…

    Ingredients

    വെണ്ടയ്ക്ക -അരക്കിലോ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    കറിവേപ്പില

    പച്ചമുളക് -4-5

    സവാള -ഒന്ന്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല പൊടി -ഒരു ടീസ്പൂൺ

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം പച്ചമുളക് ചേർത്ത് വഴുവഴുപ്പ് മാറുന്നത് വരെ വഴറ്റുക ശേഷം സവാള ചേർക്കാം സവാള വേവുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടി ഉപ്പ് ഇവ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരം മസാലപ്പൊടി ഇതിലേക്ക് ചേർക്കണം വെള്ളം നന്നായി വറ്റുന്ന വരെ മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • വെണ്ട ഫ്രൈ

    വെണ്ട ഫ്രൈ

    വഴുവഴുപ്പുള്ള വെണ്ടയ്ക്ക നല്ല കറുമുറു കടിച്ചു കഴിക്കാൻ പറ്റുന്ന സ്നാക്ക് ആയി മാറ്റുന്നത് കാണണോ, ചോറിനൊപ്പം ഇത് കഴിക്കാം..

    ആദ്യം വെണ്ടയ്ക്ക വളരെ നേർത്ത കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് ഉപ്പ് ചേർക്കാം കൂടെ കുറച്ചു മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും മുളകുപൊടിയെക്കാൾ കുറച്ചു കൂടുതൽ അരിപ്പൊടിയും ചേർക്കുക, ഇതിനെ ആദ്യം കൈകൊണ്ട് നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു മാത്രം വെള്ളം ഒഴിച്ച് ഒന്ന് തിരുമ്മിയെടുക്കുക ഒരു നുള്ള് കായപ്പൊടി എടുത്ത് ഇട്ടുകൊടുക്കാം മിക്സ് ചെയ്തതിനുശേഷം നന്നായി ചൂടായ എണ്ണയിലേക്ക് ഇത് കൈകൊണ്ട് എടുത്ത് ഇട്ടു കൊടുക്കുക, ഇത് നല്ല ഫ്രൈ ആയി മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shifu world