Tag: unniyappam

  • നാടൻ ഉണ്ണിയപ്പം: എളുപ്പവും രുചികരവുമായ റെസിപ്പി

    നാടൻ ഉണ്ണിയപ്പം: എളുപ്പവും രുചികരവുമായ റെസിപ്പി

    കേരളത്തിന്റെ തനതായ മധുരവിഭവമാണ് ഉണ്ണിയപ്പം! അപ്പക്കാരം ചേർക്കാതെ, നാടൻ രീതിയിൽ അരച്ചയുടൻ തയ്യാറാക്കാവുന്ന ഈ സോഫ്റ്റ് ഉണ്ണിയപ്പം റെസിപ്പി നിന്റെ അടുക്കളയിൽ ഒരു ഹിറ്റാകും. പഴവും ശർക്കരയും ഏലക്കയും ചേർന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.

    ആവശ്യമായ ചേരുവകൾ

    • അരി:
      • പച്ചരി – 2 കപ്പ്
      • പുഴുങ്ങലരി (ചോറിനുള്ള അരി) – ¼ കപ്പ്
    • മറ്റ് ചേരുവകൾ:
      • പാളയംകോടൻ പഴം – 3 (ചെറുതെങ്കിൽ) അല്ലെങ്കിൽ 2 (വലുതെങ്കിൽ)
      • ശർക്കര ഉരുക്കിയത് – 1 കപ്പ് (300 ഗ്രാം ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി അരിച്ചത്)
      • ഏലക്ക – 4 (പൊടിച്ചത്)
      • മൈദ – 2 ടേബിൾസ്പൂൺ (ഗോതമ്പ് പൊടിക്ക് പകരം)
      • കറുത്ത എള്ള് – 1 ടേബിൾസ്പൂൺ
      • ഉപ്പ് – ആവശ്യത്തിന്
      • നെയ്യ് – ഉണ്ണിയപ്പച്ചട്ടിയിൽ പുരട്ടാൻ
      • എണ്ണ – വറുക്കാൻ ആവശ്യത്തിന്
    • ഓപ്ഷണൽ: നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    1. അരി തയ്യാറാക്കൽ:
      • പച്ചരിയും പുഴുങ്ങലരിയും നന്നായി കഴുകി 5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
      • കുതിർത്ത ശേഷം വെള്ളം ഊറ്റി മിക്സി ജാറിലേക്ക് മാറ്റുക.
    2. മാവ് അരയ്ക്കൽ:
      • മിക്സിയിൽ അരിയിലേക്ക് പാളയംകോടൻ പഴവും ഏലക്കയും ¾ കപ്പ് ശർക്കരപ്പാനിയും ചേർത്ത് വെള്ളം ചേർക്കാതെ അരയ്ക്കുക.
      • മാവ് ഒരുപാട് നൈസ് ആകാതെ, ചെറു തരിയോടുകൂടി അരയ്ക്കാൻ ശ്രദ്ധിക്കുക.
    3. മാവ് തയ്യാറാക്കൽ:
      • അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.
      • 2 ടേബിൾസ്പൂൺ മൈദ, ബാക്കി ¼ കപ്പ് ശർക്കരപ്പാനി, ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ കറുത്ത എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
      • ഓപ്ഷണലായി, നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ചേർക്കാം.
      • മാവ് കട്ടിയാണെങ്കിൽ, 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് ദോശമാവിന്റെ പരുവത്തിൽ ആക്കുക.
    4. ഉണ്ണിയപ്പം വറുക്കൽ:
      • ഉണ്ണിയപ്പച്ചട്ടി ചൂടാക്കി ഓരോ കുഴിയിലും അല്പം നെയ്യ് പുരട്ടുക.
      • ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഓരോ കുഴിയിലേക്കും മാവ് ഒഴിക്കുക.
      • ഒരു വശം മൊരിഞ്ഞ ശേഷം തിരിച്ചിട്ട്, ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
      • വറുത്ത ഉണ്ണിയപ്പം എണ്ണയിൽ നിന്ന് കോരി മാറ്റുക.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of : YUMMY ADUKKALA

    സെർവിംഗ് ടിപ്സ്

    • ചൂടോടെ, ചായയോടൊപ്പം വിളമ്പാം.
    • ശർക്കരയുടെ മധുരം ക്രമീകരിക്കാൻ, ഉരുക്കുമ്പോൾ അളവ് നോക്കി ചേർക്കുക.

    നുറുങ്ങുകൾ

    • പഴം: പാളയംകോടൻ പഴം ഉപയോഗിക്കുന്നത് ഉണ്ണിയപ്പത്തിന് മികച്ച രുചി നൽകും.
    • ശർക്കര: ശർക്കര ഉരുക്കുമ്പോൾ അരിച്ചെടുക്കുന്നത് മാവിന്റെ ടെക്സ്ചർ മെച്ചപ്പെടുത്തും.
    • മൈദ: മൈദയ്ക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിക്കാം, പക്ഷേ മൈദ ഉണ്ണിയപ്പത്തിന് സോഫ്റ്റ്നെസ് കൂട്ടും.

    ഈ നാടൻ ഉണ്ണിയപ്പം റെസിപ്പി ട്രൈ ചെയ്ത്, നിന്റെ കുടുംബത്തോടൊപ്പം മധുരമായ നിമിഷങ്ങൾ ആസ്വദിക്കൂ!

    SEO ടിപ്സ്

    • ഫോക്കസ് കീഫ്രേസ്:
    • സ്ലഗ്:
    • മെറ്റാ ഡിസ്ക്രിപ്ഷൻ:
    • SEO ടൈറ്റിൽ:
    • കീഫ്രേസ് സിനോനിംസ്: Kerala Unniyappam, , Banana Unniyappam, Sweet Snack Recipe, Nadan Unniyappam
    • ടാഗുകൾ:
    • എക്സർപ്റ്റ്:
  • മൈദ റവ ഉണ്ണിയപ്പം

    മൈദ റവ ഉണ്ണിയപ്പം

    മൈദയും റവയും കൊണ്ട് നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാം, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുന്ന പകുതി സമയം പോലും വേണ്ട..

    Ingredients

    മൈദ -ഒരു കപ്പ്

    ഏലക്കായ -10

    എള്ള്

    പഴം

    തേങ്ങ

    റവ -അരക്കപ്പ്

    ശർക്കര

    വെള്ളം

    എണ്ണ

    Preparation

    തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഏലക്കായ പൊടിച്ചെടുത്തു വെക്കാം റവ ശർക്കരപ്പാനി എന്നിവ കൈകൊണ്ട് ഉടച്ചു മിക്സ് ചെയ്യുക ശേഷം മൈദ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം ആവശ്യമെങ്കിൽ വെള്ളം ചേർക്കാം മാവ് റെഡിയായി കഴിഞ്ഞ് വറുത്ത് വച്ചിരിക്കുന്ന തേങ്ങാക്കൊത്ത് എള്ള് ഏലക്കായ പൊടി ഇവ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു കട്ടിയാക്കിയ ശേഷം ഉണ്ണിയപ്പം ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thrissurkaran Gedi

  • നാലുമണി പലഹാരം

    നാലുമണി പലഹാരം

    അരിയും അരിപ്പൊടിയും ഇല്ലാതെ ഉണ്ണിയപ്പത്തിന്റെ രുചിയിലുള്ള നല്ലൊരു നാലുമണി പലഹാരം.. ഉണ്ടാക്കാൻ എളുപ്പമായതുകൊണ്ട് മടിയും തോന്നേണ്ട

    Ingredients

    ശർക്കര -രണ്ട്

    വെള്ളം -അര കപ്പ്

    റവ ഒരു കപ്പ്

    ഗോതമ്പുപൊടി -1/2 കപ്പ്

    ഉപ്പ് -ഒരു നുള്ള്

    വെള്ളം

    എള്ള്

    ചെറിയ ജീരകം

    ബേക്കിംഗ് സോഡാ

    ഏലക്കായ പൊടി

    എണ്ണ

    Preparation

    ശർക്കര ഉരുക്കിയെടുത്ത് മാറ്റിവയ്ക്കാം, മിക്സി ജാറിലേക്ക് ഗോതമ്പുപൊടി റവ ശർക്കരപ്പാനി ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം ശേഷം എള്ളും ജീരകവും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യാം ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ചേർക്കാം ഇനി ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചായി കോരിയെടുത്ത് വറുത്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Zmple Tips

  • ഉണ്ണിയപ്പം

    ഉണ്ണിയപ്പം

    നാടൻ പലഹാരമായ ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കുന്ന അത്രയും രുചിയുള്ള ഉണ്ണിയപ്പം തയ്യാറാക്കാം വീഡിയോ ലിങ്ക് ആദ്യ കമന്റിൽ..

    Ingredients

    പച്ചരി -ഒന്നര കപ്പ്

    ഏലക്ക -4

    ജീരകം -ഒരു ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    പാളയംകോടൻ പഴം -3

    ശർക്കര -3/4 കപ്പ്

    വെള്ളം -കാൽ ഗ്ലാസ്‌

    നെയ്യ്

    തേങ്ങാക്കൊത്തു

    എള്ള്

    എണ്ണ

    Preparation

    നാലു മണിക്കൂർ കുതിർത്തടക്കുക ശേഷം വെള്ളത്തിൽ നിന്നും കോട്ടൺ തുണിയിലേക്ക് മാറ്റാം, ഇനി മിക്സി ജാറിലേക്ക് ചേർത്ത് ഏലക്ക ജീരകം ഇവയും ചേർത്ത് തരിയായി പൊടിച്ചെടുക്കുക, ഇതിലേക്ക് പഴം അടിച്ചു ചേർക്കുക, ശർക്കരപ്പാനി തയ്യാറാക്കി ചൂടോടെ ഒഴിച്ചു കൊടുക്കുക ഇനി നല്ലപോലെ എല്ലാം കൂടി യോജിപ്പിക്കണം, തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തതും എള്ളും കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു രാത്രി മുഴുവൻ വെക്കുക, ശേഷം ഉണ്ണിയപ്പം തയ്യാറാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക S.M. KL04Vlogs

  • ഉണ്ണിയപ്പം

    ഉണ്ണിയപ്പം

    ഉണ്ണിയപ്പം കഴിക്കാൻ തോന്നുമ്പോൾ കടയിൽ പോയി വാങ്ങുകയും വേണ്ട മണിക്കൂറുകൾ എടുത്തു തയ്യാറാക്കുകയും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ഉണ്ണിയപ്പത്തിന്റെ റെസിപ്പി ഇതാ

    ആദ്യം ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി രണ്ട് കപ്പ് ചേർത്തു കൊടുക്കാം ശേഷം ഇതിലേക്ക് ഏലക്കായ പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം, ഇനി ശർക്കരപ്പാനി ഒരു കപ്പ് ഒഴിച്ചു കൊടുക്കണം ഇത് കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കി എടുക്കണം, ഏകദേശം 5 മിനിറ്റ് വരെയെങ്കിലും കൈ ഉപയോഗിച്ച് മിക്സ് ചെയ്യണം, ഇപ്പോൾ ബാറ്ററി റെഡിയായിട്ടുണ്ട് ഇനി ഉണ്ണിയപ്പം പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകാൻ വയ്ക്കാം എണ്ണ നന്നായി ചൂടാകുമ്പോൾ ഒരു കൈയിൽ ഉപയോഗിച്ച് മാവ് ഇതിലേക്ക് ഓരോ ഹോളിലും കോരി ഒഴിക്കാം, ശേഷം ചെറിയ തീയിൽ വച്ച് നന്നായി ഫ്രൈ ചെയ്ത് എടുക്കണം രണ്ട് വശവും ഫ്രൈ ചെയ്യാൻ മറക്കരുത്.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • നേന്ത്രപ്പഴം കൊണ്ട് സ്പോഞ്ച് പോലൊരുണ്ണിയപ്പം

    നേന്ത്രപ്പഴം കൊണ്ട് സ്പോഞ്ച് പോലൊരുണ്ണിയപ്പം

    നേന്ത്രപ്പഴം കൊണ്ട് സ്പോഞ്ച് പോലൊരു ഉണ്ണിയപ്പം തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.

  • എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ .. ഗോതമ്പ് പൊടി – ഒരു കപ്പു , അരിപ്പൊടി വറുത്തത് – ഒരു കപ്പു , ഏലക്കാ പൊടി – ഒരു ടിസ്പൂണ്‍ , സോഡാ പൊടി – ഒരു നുള്ള് , പാളയങ്കോടന്‍ പഴം – ഒരെണ്ണം , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു , കറുത്ത എള്ള് – ഒരു ടിസ്പൂണ്‍ , നെയ്യ് – ഒരു ടിസ്പൂണ്‍ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Salu Kitchen.