Tag: tips

  • അരിയിൽ കാണുന്ന ഇവർ ആരാണ്..?

    അരിയിൽ കാണുന്ന ഇവർ ആരാണ്..?

    വീട്ടിലെ അരി വെച്ചിരിക്കുന്ന പാത്രത്തിൽ നോക്കിയാൽ വെളുത്ത നിറത്തിലുള്ള അരിയിൽ ഇതുപോലെ കുറച്ചുപേരെ ഇടയക്ക് നമുക്ക് കാണാം അരിക്കകത്ത് ഇവരെ നമ്മൾ പണ്ടുമുതലേ കാണുന്നതാണ് എത്ര പെറുക്കി കളഞ്ഞാലും ചോറിലും കഞ്ഞിയിലും ഒക്കെ ഇവയെ കാണുന്നത് ഇടയക്ക് നമുക്ക് അനുഭവംഉണ്ടാകും വീട്ടിൽ മാത്രമല്ല പലചിരക്കുകടകളിലെ അരികളിലും ചില സമയത്ത് ഇവരെ കാണാനാകും മനുഷ്യൻ ശേഖരിച്ചു വെക്കുന്ന ധാന്യങ്ങളിൽ കടന്നുകൂടുന്ന ഇവ ചിലയിടങ്ങളിൽ മാത്രമല്ല ലോകത്തിലെ എല്ലായിടങ്ങളിലും മനുഷ്യർക്ക് ഒരുപോലെ ശത്രുക്കളാണ് ശരിക്കും എന്താണ് ഈ ജീവികൾ ഇവ എവിടെ നിന്നാണ് വരുന്നത്?

    ശേഖരിച്ചുവെക്കുന്ന അരികളിലും മറ്റു ധാന്യങ്ങളിലും ഇവൻ എങ്ങനെ കയറി പറ്റുന്നു ഇവരെ എങ്ങനെ ഒഴിവാക്കാം നമുക്കറിയാം ലോകത്തിലെ ഭക്ഷ്യധാന്യങ്ങൾ ഉലപാദനം മുതൽ ശേഖരണം വരെയുള്ള ഘട്ടങ്ങളിൽ പലവിധത്തിലുള്ള പ്രാണികളും കീടങ്ങളും അവയെ ആക്രമിക്കുന്നുണ്ട് ഇതിൽ ധാന്യങ്ങൾ ശേഖരിച്ചു വെക്കുന്ന സമയത്ത് ഇവയെ ആക്രമിക്കുന്നവരാണ് നമ്മൾ ഈ വീഡിയോയിൽ പറയാൻ പോകുന്ന ഈ ജീവികൾ അരിവണ്ട് കുത്തൻ കുറിചാത്തൻ എന്നിങ്ങനെ പല പ്രദേശങ്ങളിൽ പലവിധ വിളിപ്പേരുകളും ഉണ്ട് ഇവർക്ക് അരിയും ധാന്യങ്ങളും ഇവ നശിപ്പിച്ചു കളയുന്നതിനെ കുത്തൻ കുത്തുക ഉച്ചുകുത്തുക എന്നിങ്ങനെയൊക്കെ പറയാറുണ്ട്

    ഇങ്ങനെ പല രീതിയിൽ അറിയപ്പെടുന്ന ഇവരാണ് അരിച്ചെള്ളുകൾ സൈറ്റോഫിലസ് ഒറൈസ എന്ന് ശാസ്ത്രീയ നാമമുള്ള ഇവ കോളിയോടറ പ്രാണിഗോത്രത്തിൽ കുർക്കുലിയോണയുടെ കുടുംബത്തിലെ ഒരു അംഗമാണ് റൈസ് വീവിൽ എന്ന് പൊതുവേ പറയും ലോകത്ത് എവിടെയും നമുക് ഇവരെ കാണാനാകും അരിയിൽ മാത്രമല്ല ഗോതമ്പ് പയർവർഗ്ഗങ്ങൾ കടലവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ തിന്നു നശിപ്പിക്കാൻ ഇവയക്ക് അസാമാന്യമായ കഴിവുണ്ട് തിളങ്ങുന്ന തവിട്ടുനിറമുള്ള ഇവ ചെറിയ വണ്ടുകളാണ് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവയുടെ ജന്മദേശം ഇന്ത്യയാണ് എന്നാണ് കണക്കാക്കുന്നത്….

    ഇതിനെക്കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ashwinraj M R

  • ഇത് ഇത്ര സിമ്പിളായിരുന്നോ ? – കിച്ചന്‍ ടിപ്‌സ് Part 7

    ഇത് ഇത്ര സിമ്പിളായിരുന്നോ ? – കിച്ചന്‍ ടിപ്‌സ് Part 7

    അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കള നുറുങ്ങുകള്‍ പരിചയപെടാം.താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

  • രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

    രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

    നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …ചിലരൊക്കെ ഒരു ചമ്മന്തി
    അരച്ചാല്‍ പോലും അപാര ടേസ്റ്റ് ആയിരിക്കും എന്നാല്‍ എല്ലാവര്ക്കും ആ കൈപുണ്യം
    കിട്ടണമെന്നില്ല …
    കഷ്ട്ടപ്പെട്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ എന്നും ഉണ്ടാകും ഓരോ
    പരാതികള്‍ ..ഉപ്പുകൂടി ,എരിവു,,കൂടി ഈ പരാതികളെ ഒക്കെ ഒരുപരിധി വരെ ഇല്ലാതാക്കാം
    അതിനു പാചകത്തില്‍ ചില പൊടിക്കൈകള്‍ ചെയ്‌താല്‍ മതി

    വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ കോണ്‍ഫ്‌ലവറൊ, അരിപ്പൊടിയോ, മൈദ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

     

    മിക്‌സഡ് വെജിറ്റബിള്‍ കറിയില്‍ അല്‍പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

    പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ പുതുമ തിരിച്ചു കിട്ടും.

     

    കാരറ്റ് കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.

     

    വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞു മോരിലിട്ടു വച്ചാല്‍ മതി

     

    ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

     

    മീന്‍കറി പാകം ചെയ്യുമ്പോള്‍ സവാളയ്ക്കു പകരം ചുവന്നുള്ളി ചേര്‍ക്കാം. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇങ്ങനെ ചെയ്ത് മണ്‍പാത്രത്തിലാക്കി വച്ചാല്‍ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.

     

    ചോറ് വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്‍പ നേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കാം.

     

    നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.

     

    ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയങ്കോടന്‍ പഴം ഉടച്ചു ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല മാര്‍ദ്ദവം ലഭിയ്ക്കും.

     

    വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട് വെള്ളത്തിലോനന്നായി അരച്ച് വെണ്ണ പോലെയക്കിയെടുത്ത് കുറുമ, പനീര്‍ പോലെയുള്ള കറികളില്‍ചേര്‍ക്കുന്നത് നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാന്‍ സഹായിക്കും. കറിയുടെ അവസാനഘട്ടത്തില്‍ ചേര്‍ത്താല്‍ മതി.

     

    പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും.
    പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ
    മാറ്റി സൂക്ഷിക്കുക.
    അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി
    എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.
    ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ
    വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.
    എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു
    ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
    ഓം ലെറ്റ്‌ നു രുചി കൂട്ടാന്‍ മുട്ട അടിക്കുമ്പോള്‍ അല്പം പാലോ വെള്ളമോ ചേര്‍ത്താല്‍ മതി
    ചപ്പാത്തിക്ക് രുചി കൂട്ടാന്‍ അത് കുഴയ്ക്കുമ്പോള്‍ അല്പം പാല്‍ ചേര്‍ത്താല്‍ മതി
    ചായക്ക് രുചി കൂട്ടാന്‍ ചായപ്പൊടി വെയിലത്ത്‌ ഉണക്കി എടുക്കുകചായ ഉണ്ടാക്കുമ്പോള്‍ അല്പം ഏലയ്ക്ക പൊടിയും ചേര്‍ക്കുക രുചി കൂടും

    മീന്‍ വറുക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാനും പൊടിയതിരിക്കാനും വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അല്പം മൈദാ ചേര്‍ക്കാം

     

    മീന്‍ മസാല പുരട്ടി വയ്ക്കുമ്പോള്‍ അല്പം ചെറുനാരങ്ങ നീര് കൂടി ചേര്‍ക്കാം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക
  • മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

    മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

    സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

     

    പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്.

     

    കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്‌സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇതു ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു പഠനങ്ങള്‍ പറയുന്നു.

     

    അരി നേരിട്ടു തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുകയാണു വേണ്ടത് എന്ന് പഠനം പറയുന്നു.

     

    കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്‌സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല.

     

    എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുമെന്നും ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പഠനം പറയുന്നു.

     

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.