Tag: Tender Coconut Pudding

  • ഇളനീർ പുഡ്ഡിങ്

    ഇളനീർ പുഡ്ഡിങ്

    ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. എപ്പോഴും വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

    ചേരുവകൾ

    •ഇളനീർ – 1

    •പഞ്ചസാര – 1/4 കപ്പ്

    •കോൺഫ്ലവർ – 1/4 കപ്പ്

    തയാറാക്കുന്ന വിധം

    •മിക്സിയുടെ വലിയ ജാറിലേക്ക്‌ ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക.

    •ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

    •ശേഷം തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കരിക്ക് പുഡ്ഡിംഗ്

    കരിക്ക് പുഡ്ഡിംഗ്

    പാർട്ടികൾ നടക്കുമ്പോഴും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നത് നമ്മുടെ ഒരു ശീലമാണ്, അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇത്, ഏതു പ്രായക്കാർക്കും ഇഷ്ടമാകുന്ന കരിക്ക് പുഡ്ഡിംഗ്…

    INGREDIENTS

    കരിക്ക് വെള്ളം -രണ്ടര കപ്പ്

    പഞ്ചസാര -കാൽ കപ്പ്

    ചൈനാഗ്രാസ് -10 ഗ്രാം+ 10 ഗ്രാം,

    വെള്ളം -ഒന്നര കപ്പ്

    പാൽ -രണ്ട് കപ്പ്

    പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    വാനില എസൻസ് -ഒരു ടീസ്പൂൺ

    കണ്ടൻസ്ഡ് മിൽക്ക് -200ഗ്രാം

    പിസ്താ

    PREPARATION

    ആദ്യം കോക്കനട്ട് ജെല്ലി തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് കരിക്ക് വെള്ളം പഞ്ചസാര എന്നിവ എടുത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് കുറച്ച് സമയം സോക്ക് ചെയ്തതിനുശേഷം ഒരു പാനിലേക്ക് മാറ്റാം നന്നായി തിളപ്പിച്ചതിനു ശേഷം ഒരു പരന്ന ഗ്ലാസ് കണ്ടൈനറിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം ഇത് രണ്ടു മണിക്കൂർ മാറ്റിവെക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ 10ഗ്രാം ചൈനാഗ്രാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക ഒരു പാനിലേക്ക് പാല് പഞ്ചസാര പാൽപ്പൊടി വാനില എസൻസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കുക കണ്ടൻസ് മിൽക്ക് കൂടി ചേർക്കണം കുതിർത്ത ചൈന ഗ്രാസ് ഒന്ന് തിളപ്പിച്ചതിനുശേഷം ഈ പാലിലേക്ക് അരിച്ചു ഒഴിക്കാം ശേഷം തീ ഓഫ് ചെയ്യണം തെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം കൂടെ ജെല്ലിയും ചേർക്കണം മുകളിലായി ക്രഷ് ചെയ്ത പിസ്ത കൂടി ഇട്ട് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക ശേഷം മുറിച്ചെടുത്ത് വിളമ്പാം

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee

  • വിരുന്നുകാര്‍ക്കു കൊടുക്കാന്‍ നല്ല ഭംഗിയുള്ള ഇളനീര്‍ പുടടിംഗ്

    വിരുന്നുകാര്‍ക്കു കൊടുക്കാന്‍ നല്ല ഭംഗിയുള്ള ഇളനീര്‍ പുടടിംഗ്

    വിരുന്നുകാര്‍ക്കു കൊടുക്കാന്‍ നല്ല ഭംഗിയുള്ള ഇളനീര്‍ പുടടിംഗ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Tender Coconut Pudding ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.