Tag: sweets

  • മധുരക്കിഴങ്ങ്  സ്നാക്ക്സ്

    മധുരക്കിഴങ്ങ് സ്നാക്ക്സ്

    മധുരക്കിഴങ്ങ് ഉപയോഗിച്ച് രുചികരമായ നാലുമണി പലഹാരം, ഇത്രയും നല്ലൊരു പലഹാരം മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റും എന്ന് കരുതിയില്ല…

    Ingredients

    മധുരക്കിഴങ്ങ് -രണ്ട്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    റവ -ഒരു കപ്പ്

    പാൽ

    ബ്രെഡ് -2

    എണ്ണ

    Preparation

    മധുരക്കിഴങ്ങ് വേവിച്ച് ഉടച്ച് എടുക്കുക ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കുക ഇതിലേക്ക് റവ ചേർത്ത് വറുത്തു പാലു കൂടെ ഒഴിച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക ഇതും മധുരക്കിഴങ്ങും കൂടി മിക്സ് ചെയ്യാം കൂടെ സോക്ക് ചെയ്ത ബ്രഡും ചേർത്ത് കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം, ഇതിലേക്ക് തേൻ കൂടെ ചേർത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • കഞ്ഞി വെള്ളം ഹൽവ

    കഞ്ഞി വെള്ളം ഹൽവ

    കഞ്ഞി വെള്ളം കൊണ്ട് ഹൽവ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും രുചികരമായിരിക്കും എന്ന് കരുതിയില്ല, ഇത്ര എളുപ്പമുള്ള ഈ റെസിപ്പി ഇനിയും ഉണ്ടാക്കാതിരിക്കല്ലേ…

    Ingredients

    കഞ്ഞി വെള്ളം

    വെളുത്ത എള്ള്

    ഫുഡ് കളർ

    പഞ്ചസാര

    കോൺ ഫ്ലോർ

    ഏലക്കായ പൊടി

    നെയ്യ്

    നട്സ്

    Preparation

    കട്ടിയുള്ള കഞ്ഞി വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക ഇതിനെ ഒരു പാനിലേക്ക് മാറ്റിയതിനുശേഷം കോൺഫ്ലോർ കുറച്ച് ചേർക്കാം തരിയില്ലാതെ കഞ്ഞി വെള്ളത്തിൽ മിക്സ് ചെയ്ത് ചേർക്കണം, ഇനി സ്റ്റോവ് ഓൺ ചെയ്യാം, കയ്യെടുക്കാതെ ഇളക്കി കൊണ്ടിരിക്കാൻ മറക്കരുത്, പഞ്ചസാരയും ചേർക്കാം ഇഷ്ടമുള്ള ഫുഡ് കളറും ചേർക്കാം, കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കുക, നെയ് രണ്ടോ മൂന്നോ ബാച്ചായി വേണം ചേർക്കാൻ, പാത്രത്തിൽ നിന്നും വിട്ടു നെയ്യ് എല്ലാം സെപ്പറേറ്റ് ആകുമ്പോൾ, നട്സ് കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. സ്ക്വയർ ഷേപ്പ് ഉള്ള ഒരു പാത്രത്തിൽ നെയ്യ് പുരട്ടി കുറച്ച് വെളുത്ത എള്ള് ചേർത്ത് കൊടുക്കുക, ഇതിനു മുകളിലായി ഹൽവ മിക്സ് ചേർക്കാം, ചൂടാറിയതിനു ശേഷം മുറിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shazi Treats

  • മാങ്ങ  ജെല്ലി  പുഡ്ഡിംഗ്

    മാങ്ങ ജെല്ലി പുഡ്ഡിംഗ്

    മാങ്ങ കൊണ്ട് ഇതാ നാവിൽ അലിയും രുചിയിൽ ജെല്ലി പോലൊരു പുഡ്ഡിംഗ്… കുറഞ്ഞ ചേരുവകൾ, ചൈന ഗ്രാസ്, ജലറ്റിന് ഒന്നും വേണ്ട..

    Ingredients

    മാങ്ങ ഒന്ന്

    പഞ്ചസാര

    പാല്

    കോൺഫ്ലോർ

    Preparation

    ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ചേർക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കാം, പാലു കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് മാറ്റാം, ഒരു ബൗളിൽ കുറച്ചു കോൺഫ്ലോർ എടുത്ത് പാലൊഴിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്യുക, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കാം, പാൻ അടുപ്പത്ത് വെച്ച് മാംഗോ മിക്സ് നന്നായി ഇളക്കി കൊടുക്കുക ഇത് തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒഴിക്കാം ഇതിനെ നല്ലതുപോലെ കുറുക്കി കട്ടിയാക്കി എടുക്കണം, ഇനി ഒരു പാത്രത്തിൽ പഞ്ചസാര ഉരുക്കി എടുക്കാം, ഇത് പരന്ന പാത്രത്തിലേക്ക് ഒഴിക്കാം, ഇതിനുമുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന പുഡിങ് ചേർത്തു കൊടുക്കാം ഇനി ഒന്ന് ടാപ്പ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കാം, നന്നായി തണുക്കുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Time With Lali

  • ചക്ക  ഹൽവ

    ചക്ക ഹൽവ

    ചക്ക കൊണ്ട് നല്ല ജെല്ലി പോലെയുള്ള ഹൽവ തയ്യാറാക്കിയാലോ, ബേക്കറിയിൽ നിന്ന് വേടിക്കുന്ന ഏത് ഹൽവയെക്കാളും രുചികരമാണ് ഇത്,

    INGREDIENTS

    മൈദ

    വെള്ളം

    ചക്ക -16 ചുള

    പഞ്ചസാര -മുക്കാൽ കപ്പ്

    ഉപ്പ് -ഒരു നുള്ള്

    നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ബദാം

    PREPARATION

    ആദ്യം മൈദ കുഴച്ചെടുക്കുക, ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചതിനുശേഷം വെള്ളം ഒഴിച്ചു പിഴിഞ്ഞു പാൽ എടുക്കുക, എടുക്കാവുന്ന അത്രയും എടുത്തതിനുശേഷം ബാക്കി ഭാഗം കളയാം, ഇനി പാല് റസ്റ്റ് ചെയ്യാൻ വയ്ക്കുക, അരമണിക്കൂർ ശേഷം മുകൾഭാഗത്തെ വെള്ളം കളയാം, ശേഷം നന്നായി ഇളക്കി യോജിപ്പിക്കണം, ഈ പാൽ ഉപയോഗിച്ച് ചക്ക നന്നായി അരച്ചെടുക്കണം, ഒരു പാനിലേക്ക് ഇത് ഒഴിച്ചുകൊടുത്തതിനുശേഷം തീ കത്തിക്കുക, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, കട്ടയായി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം, ഇടയ്ക്കിടെ ഓരോ ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കണം, ഏലക്കായ പൊടിയും ചേർക്കണം നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ, ചെറുതായി മുറിച്ച ബദാം ചേർക്കാം, നന്നായി യോജിപ്പിച്ചതിനു ശേഷം എണ്ണ തേച്ച് സെറ്റ് ചെയ്ത ഒരു പാത്രത്തിലേക്ക് ഇതിനെ മാറ്റാം, ഒരു സ്പൂൺ ഉപയോഗിച്ച് ഇതിനെ ടൈറ്റ് ആക്കി കൊടുക്കണം, അരമണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം,

    കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

    മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് കുറച്ചു മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം..ദീപാവലിക്ക് മധുരം കഴിച്ചു ആഘോഷിക്കാം

    കാജു ബര്‍ഫി
    ==============

    ആവശ്യമായ സാധനങ്ങള്‍
    ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്- രണ്ട് കപ്പ്
    പാല്‍- കാല്‍ കപ്പ്
    പഞ്ചസാര- മുക്കാല്‍ കപ്പ്
    അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

    തയാറാക്കുന്ന വിധം
    പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നതു വരെ ഇളക്കിക്കൊണ്ടേയിരിക്കുക. നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.

    സോന്‍ പാപ്ഡി
    ================
    ആവശ്യമായ സാധനങ്ങള്‍
    കടലമാവ്- ഒന്നര കപ്പ്
    മൈദ- ഒന്നര കപ്പ്
    പാല്‍- രണ്ടു ടേബിള്‍ സ്പൂണ്‍
    പഞ്ചസാര- രണ്ടര കപ്പ്
    ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
    നെയ്യ്- 20 ഗ്രാം
    വെള്ളം- ഒന്നര കപ്പ്

    തയാറാക്കുന്ന വിധം
    ഒരു പാത്രത്തില്‍ മൈദയും കടലമാവും എടുത്തു നന്നായി
    ഇളക്കി യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. വാങ്ങിയ ശേഷം ഒരു പാത്രത്തിലേക്ക് നിരത്തുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പ്പം കട്ടിയില്‍ മിശ്രിതമാക്കുക. ഇതു ചൂടാറാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വയ്ക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്തു കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറച്ച് വീതമിട്ട് ഇളക്കുക. നൂല്‍ പരുവത്തിലാകുമ്പോള്‍ ഇതു നെയ്യ് പുരട്ടിയ പാത്രത്തിലേക്കൊഴിക്കുക. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. ചെറിയ ചതുരക്കട്ടകളായി മുറിച്ച് ഉപയോഗിക്കാം.

    ഓറഞ്ചു ബര്‍ഫി
    ===============

    ചേരുവകള്‍
    ഓറഞ്ച് -4 ( തൊലികളഞ്ഞ് അരിഞ്ഞത്)
    മാവ്- 1 കപ്പ്
    പാല് കുറുക്കിയത്- 500 ഗ്രാം
    ഓറഞ്ച് ജ്യൂസ്- 1 കപ്പ്
    പാല്‍പൊടി- 1 കപ്പ്
    ഉണങ്ങിയ പഴങ്ങള്‍- 2 ടേബിള്‍സ്പൂണ്‍( കശുവണ്ടി, ബാദാം, പിസ്ത തുടങ്ങിയവ നന്നായി അരിഞ്ഞത്)
    നെയ്യ്- അര കപ്പ്
    ഏലക്ക പൊടി- 1 ടീസ്പൂണ്‍
    പഞ്ചസാര- ഒന്നര കപ്പ്

    തയ്യാറാക്കുന്ന വിധം
    ഓറഞ്ച് തൊലികളഞ്ഞ് കുരുവും നാരും കളഞ്ഞെടുക്കുക.
    2ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക
    ഇതിലേക്ക് മാവ്, പാല് കുറുക്കിയത്, പഞ്ചസാര, പാല്‍ പൊടി എന്നിവ ചേര്‍ക്കുക. നല്ല സുഗന്ധം വരുന്നത് വരെ ഈ മിശ്രിതം ഇളക്കുക.
    ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക.
    മിശ്രിതം നല്ല കട്ടിയായാല്‍ പാല്‍ ചേര്‍ക്കുക
    മിശ്രിതത്തിന് മയം വന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേര്‍ത്തിട്ട് തീ അണയ്ക്കുക.
    ഒരു പ്ലേറ്റില്‍ നെയ് പുരട്ടിയതിന് ശേഷം ഈ മിശ്രിതം അതില്‍ പരത്തുക.
    തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.
    ഓറഞ്ച് ബര്‍ബി തയ്യാര്‍

    ഈ റെസിപ്പികള്‍ നിങ്ങള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കൂണ്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം